കുളങ്ങരത്ത് വീടിനുനേരെ ബോംബേറ്

കക്കട്ടിൽ: . അരീക്കൽ താഴകുനി എടക്കണ്ടിയിൽ രാജ​െൻറ വീടിനുനേരെയാണ് ഉഗ്രശേഷിയുള്ള സ്ഫോടകവസ്തു എറിഞ്ഞത്. രാജൻ സി.പി.എം അനുഭാവിയാണ്. വീട്ടിലെ ഫർണിച്ചറിനും വീടി​െൻറ ചുമർഭിത്തിക്കും കേടു സംഭവിച്ചു. വ്യാഴാഴ്ച പുലർച്ചെ 1.20നാണ് സ്ഫോടനം നടന്നതെന്ന് വീട്ടുകാർ പറയുന്നു. കല്ലുചെത്ത് തൊഴിലാളിയായ രാജനും കുടുംബവും ഉഗ്രശബ്ദം കേട്ട് ഉറക്കം തെളിഞ്ഞ് പുറത്തുവന്നപ്പോൾ പുകയിൽ മൂടിയിരുന്നു. അതിനാൽ ആക്രമികളെ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് പറയുന്നു. തികച്ചും സമാധാനാന്തരീക്ഷം നിലനിൽക്കുന്ന പ്രദേശത്ത് ആക്രമണത്തിന് ഒരു കാരണവുമില്ല. കുറ്റ്യാടി സി.ഐ എൻ. സുനിൽ, എസ്.ഐ ഹരീഷ്, ബോംബ് സ്ക്വാഡ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. സി.പി.എം ജില്ല കമ്മിറ്റി അംഗം കെ.കെ. ലതിക, സി.പി.എം കുന്നുമ്മൽ ഏരിയ സെക്രട്ടറി കെ.കെ. സുരേഷ്, ലോക്കൽ സെക്രട്ടറി കെ.കെ. ദിനേശൻ, കുന്നുമ്മൽ പഞ്ചായത്ത് പ്രസിഡൻറ് കെ.ടി. രാജൻ എന്നിവർ ബോംബാക്രമണം നടന്ന വീട് സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.