ചീക്കിലോട് യു.പി സ്​കൂൾ കുടുംബസംഗമം

ആയഞ്ചേരി: ചീക്കിലോട് യു.പി സ്കൂൾ 120ാം വാർഷികത്തോടനുബന്ധിച്ച് നടന്ന കുടുംബസംഗമം വേളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ഡയറ്റ് പ്രിൻസിപ്പൽ രാധാകൃഷ്ണൻ കോച്ചേരി പൂർവാധ്യാപകരെ ആദരിച്ചു. പി.ടി.എ വൈസ് പ്രസിഡൻറ് എം. പ്രദീപൻ അധ്യക്ഷത വഹിച്ചു. പറമ്പത്ത് സുനിൽ, പി.ടി. അബ്ദുന്നാസർ, കെ.കെ. മൊയ്തു, എൻ. കുഞ്ഞമ്മദ്, പി. വിപിന, ടി. ശശീന്ദ്രൻ, എ.കെ. രാജീവൻ എന്നിവർ സംസാരിച്ചു. എം.പി. ശശിധരൻ, മനോജ് കൊയപ്ര എന്നിവർ ക്ലാസെടുത്തു. അമ്മമാർക്ക് ഓലമെടയൽ, കസേരകളി എന്നീ മത്സരങ്ങൾ നടന്നു. വ്യാഴാഴ്ച വൈകീട്ട് ആറരക്ക് നടക്കുന്ന ഹെഡ്മാസ്റ്റർ കെ. സുരേഷ് ബാബുവിനുള്ള യാത്രയയപ്പ് സമ്മേളനം മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. പാറക്കൽ അബ്ദുല്ല എം.എൽ.എ അധ്യക്ഷത വഹിക്കും. തുടർന്ന് കലാപരിപാടികൾ അരങ്ങേറും. റോഡ് തുറന്നു ആയഞ്ചേരി: ഗ്രാമപഞ്ചായത്ത് 10ാം വാർഡിലെ കുറ്റ്യാടിപ്പൊയിൽ അംഗൻവാടി റോഡ് പഞ്ചായത്ത് പ്രസിഡൻറ് എം.എം. നശീദ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് 2017-18 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ റോഡ് തറവട്ടത്തുകുന്നിലെ 20 കുടുംബങ്ങൾക്കുള്ള ഏക ഗതാഗതമാർഗമാണ്. വാർഡ് മെംബർ ടി.വി. കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. പി.കെ. സജിത, നൊച്ചാട്ട് കുഞ്ഞബ്ദുല്ല, കുന്നത്ത് നാണു, കെ. സോമൻ, കിലിയമ്മൽ കുഞ്ഞബ്ദുല്ല, മണന്തല കുഞ്ഞികൃഷ്ണക്കുറുപ്പ്, കെ.കെ. നാരായണൻ, യു.വി. ചാത്തു, മലയിൽ കുമാരൻ, എടവന മൂസ, മണന്തല ശ്യാമപ്രസാദ്, കെ. മോഹനൻ, എൻ.കെ. രാജൻ, സി.എച്ച്. ഹമീദ്, ഡോ. ശ്രീവസന്ത്, ടി.വി. സത്യദാസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.