റോഡ് ഉദ്‌ഘാടനം

കുറ്റ്യാടി: ഗ്രാമപഞ്ചായത്ത് ഫണ്ടിൽ ടാർ ചെയ്ത വളയന്നൂർ പൂവുള്ളകണ്ടിതാഴ-കുറ്റ്യാടി ഗവ. ഹൈസ്‌കൂൾ റോഡ് പ്രസിഡൻറ് സി.എൻ. ബാലകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. വളയന്നൂർ ഭാഗത്തുള്ളവർക്ക് ഹൈസ്‌കൂളിലും, കുറ്റ്യാടി ടൗണിലും എത്താനുള്ള എളുപ്പവഴിയാണിത്. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.സി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. വാർഡ് അംഗം ടി.കെ. ദാമോദരൻ, അംഗം വി.പി. മൊയ്തു, കല്ലാറ കുഞ്ഞമ്മദ്കുട്ടി, കാപ്പുങ്കര മജീദ്, പി.കെ. കുഞ്ഞമ്മദ്, പി.സി. ചന്ദ്രൻ, ചെറുവോട്ട് അബ്ദുല്ല, കണ്ണോത്ത് സലാം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.