wdl11രാത്രിയാത്ര നിരോധന സമയം കുറക്കണം

മാനന്തവാടി: ബാവലി-മൈസൂരു ദേശീയപാതയിലെ രാത്രിയാത്ര നിരോധന സമയം കുറക്കണമെന്ന് ടൂറിസ്റ്റ് ഹോം ഓണേഴ്സ് അസോസിയേഷൻ മാനന്തവാടി താലൂക്ക് കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. നിലവിൽ വൈകീട്ട് ആറു മുതൽ പുലർച്ച ആറു വരെയാണ് ഇൗ റൂട്ടിൽ നിരോധനം. ഇത് രാത്രി ഒമ്പതു മുതൽ പുലർച്ച ആറു വരെയാക്കണം. ഈ ആവശ്യമുന്നയിച്ച് രണ്ടു ദിവസം ലോഡ്ജുകൾ അടച്ചിടുമെന്നും ഭാരവാഹികൾ പറഞ്ഞു. പൂട്ടിക്കിടക്കുന്ന ടൂറിസം സ​െൻററുകളായ പഴശ്ശി കുടീരം, തോൽപെട്ടി വന്യജീവി സങ്കേതം എന്നിവ തുറന്നുപ്രവർത്തിപ്പിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. പൊലൂഷൻ സർട്ടിഫിക്കറ്റ് കിട്ടാത്തതുകൊണ്ട് പലപ്പോഴും മുനിസിപ്പാലിറ്റി ലൈസൻസ് പുതുക്കാൻ കഴിയുന്നില്ല. കർണാടകയിൽ പഠനം നടത്തുന്ന വയനാട്ടിലെയും മറ്റ് ജില്ലകളിലെയും വിദ്യാർഥികൾക്ക് യാത്രനിരോധനം ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. രാത്രിയാത്ര നിരോധനം മാനന്തവാടിയിലെ ലോഡ്ജ് ഉടമകളെ പ്രതികൂലമായി ബാധിക്കുകയാണെന്നും അതുകൊണ്ടുതന്നെ നിരോധനത്തിൽ ഇളവ് വരുത്തിയിെല്ലങ്കിൽ പ്രത്യക്ഷ സമരപരിപാടികൾക്ക് രൂപം നൽകേണ്ടിവരുമെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ അലി ബ്രാൻ, അബ്ദുറഹ്മാൻ, ഗോവിന്ദ രാജ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.