ചെറുപുഴ ശുചീകരിച്ചു

കുറ്റ്യാടി: സ്‌നേഹതീരം െറസിഡൻറ്സ് അസോസിയേഷന്‍ അംഗങ്ങള്‍ ചെറുപുഴ ശുചീകരിച്ചു. കള്ളാട് പാലം മുതൽ ചെറുപുഴ പാലം വരെയാണ് വൃത്തിയാക്കിയത്. മാലിന്യങ്ങൾ എടുത്തുമാറ്റുകയും തടസ്സങ്ങള്‍ നീക്കി നീരൊഴുക്ക് സുഗമമാക്കുകയും ചെയ്തു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധിപ്പേര്‍ പങ്കാളികളായി. പ്രദേശത്തെ കിണറുകളില്‍ ജലസമൃദ്ധി നിലനിര്‍ത്തിയത് പുഴയായിരുന്നു. എന്നാല്‍, മണല്‍വാരലും മാലിന്യങ്ങളും കാരണം പുഴനശിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.എൻ. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം കെ.വി. ജമീല അധ്യക്ഷയായിരുന്നു. കുറ്റ്യാടി സി.ഐ. എന്‍. സുനില്‍ കുമാര്‍, എസ്‌.ഐ പി.എസ്. ഹരീഷ്, എ.എസ്‌.ഐ വേണുഗോപാല്‍, ജെ.ഡി. ബാബു, കെ.എം. മുഹമ്മദലി, നാസര്‍ കക്കാണ്ടിയില്‍ എന്നിവര്‍ സംസാരിച്ചു. കൊടുങ്ങല്ലൂരിൽ തെയ്യം കെട്ടിയാടി വടകര: കൊടുങ്ങല്ലൂർ ഭരണി ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രസന്നിധിയിൽ ശ്രീ വസൂരിമാല ഭഗവതിയുടെ കോലസ്വരൂപം കെട്ടിയാടാൻ സാധിച്ചതി​െൻറ ആത്മനിർവൃതിയിലാണ് ചോറോട് സ്വദേശിയായ പ്രഭാഷ് പണിക്കർ. വസൂരിമാല ഭഗവതിയുടെ ആരൂഢസന്നിധിയായ കൊടുങ്ങല്ലൂരിൽ കഴിഞ്ഞ രണ്ടു വർഷമായി വസൂരിമാല ഭഗവതിയുടെ തെയ്യം കെട്ടിയാടിയ ചോറോട് ഒ.കെ. ഗംഗാധര പണിക്കരുടെ മകനാണ് ഇദ്ദേഹം. കഴിഞ്ഞ വർഷം കൊടുങ്ങല്ലൂരിൽ വെള്ളാട്ടം അവതരിപ്പിക്കാനുള്ള ഭാഗ്യവും പ്രഭാഷിന് ലഭിച്ചിട്ടുണ്ട്. ക്ഷേത്രത്തിലെ മുഖ്യ വെളിച്ചപ്പാട് ഗിരീഷ് ഭഗവതിയുടെ ക്ഷണപ്രകാരമാണ് പ്രഭാഷിന് ഇതിനുള്ള അവസരം ലഭിച്ചത്. വടക്കെ മലബാറിലെ വിവിധ ക്ഷേത്രങ്ങളിൽ ഇദ്ദേഹം തെയ്യം കെട്ടിയാടി വരുന്നുണ്ട്. വാളും ചിലമ്പുമായി ഉറഞ്ഞുതുള്ളുന്ന വെളിച്ചപ്പാടി​െൻറയും കോമരത്തി​െൻറയും ഇടയിൽ വടക്കെ മലബാറി​െൻറ തനത് അനുഷ്ഠാന കലയായ തെയ്യം അവതരിപ്പിക്കപ്പെട്ടത് ക്ഷേത്രത്തിലെത്തിയവർക്ക് വ്യത്യസ്തമായ അനുഭവമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.