ഓശാന ഞായര്‍ ആചരിച്ചു

കോഴിക്കോട്: ക്രൂശിതനാക്കുന്നതിന് മുമ്പ് യേശു ജറൂസലമിലേക്ക് കഴുതപ്പുറത്ത് പ്രവേശിച്ചതി‍​െൻറ സ്മരണയിൽ ക്രൈസ്തവര്‍ ഓശാന ഞായര്‍ ആചരിച്ചു. പീഡാനുഭവ വാരത്തി​െൻറ തുടക്കവും ഒാശാന ഞായറിലാണ്. ദേവാലയങ്ങളില്‍ കുരുത്തോല ആശീർവദിക്കൽ, പ്രദക്ഷിണം, വേദ വായന, കുർബാന തുടങ്ങിയവ നടന്നു. വെഞ്ചരിച്ച കുരുത്തോലകള്‍ വിശ്വസികള്‍ക്ക് വിതരണം ചെയ്തു. കോഴിക്കോട് സിറ്റി സ​െൻറ് ജോസഫ്സ് പള്ളിയില്‍ നടന്ന തിരുകര്‍മങ്ങള്‍ക്ക് ഫാ. ജിജു പള്ളിപ്പറമ്പില്‍ നേതൃത്വം നല്‍കി. ഫാ. ടോം അറക്കല്‍, ഔസേപ്പച്ചന്‍ പുത്തൻപുരക്കല്‍, ഫാ. കുര്യക്കോസ് ചെന്മേലില്‍ എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. അമലാപുരി സ​െൻറ് തോമസ് പള്ളിയില്‍ കുരുത്തോല വെഞ്ചരിപ്പ്, പ്രദക്ഷിണം, വിശുദ്ധ കുര്‍ബാന, വാര്‍ഷിക ധ്യാനം എന്നിവ നടന്നു. ഫാ. തോമസ് തെക്കേല്‍, ഫാ. തോമസ് പന്തപ്ലാക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി. മാങ്കാവ് സാന്‍ജോ നഗര്‍ സ​െൻറ് ജോസഫ്‌സ് പള്ളിയിലെ ചടങ്ങുകൾക്ക് ഫാ. മാത്യു മാവേലിയും പാറോപ്പടി സ​െൻറ് ആൻറണിസ് ഫെറോന പള്ളിയിലെ ചടങ്ങുകൾക്ക് ഫാ. ജോസ് ഒലിയക്കാട്ടില്‍, ഫാ. മാത്യു തേക്കേല്‍ എന്നിവരും ഈസ്റ്റ്ഹില്‍ ഫാത്തിമമാത പള്ളിയിലെ ചടങ്ങുകൾക്ക് ഫാ. ജോയ്‌സ് വയലിലും നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.