നാട്ടുകാരും വീട്ടുകാരും സാക്ഷി; അഖേഷും അഖിലയും ഒന്നായി

*മാതൃകയായി ജാതിരഹിത, ആഡംബരരഹിത വിവാഹം വൈത്തിരി: അഖേഷി​െൻറയും അഖിലയുടെയും വിവാഹത്തിന് ജാതിയും മതവും തടസ്സമായില്ല. ദുരഭിമാനക്കൊലയുടെ ഞെട്ടൽ വിട്ടുമാറാത്തവരുടെ മുന്നിലേക്ക് നന്മയുടെയും സ്നേഹത്തി​െൻറയും മാതൃക നൽകുകയാണ് വൈത്തിരിയിലെ രണ്ടു കുടുംബങ്ങളും നാട്ടുകാരും. ജാതിരഹിത ആഡംബരരഹിത വിവാഹത്തിലൂടെ വൈത്തിരി പഞ്ചായത്തിലെ പകൽവീട്ടിൽ ഞായറാഴ്ചയാണ് അഖേഷും അഖിലയും വിവാഹിതരായത്. ഇരുവരുടെയും വിവാഹത്തിനുള്ള താലിമാലയും വസ്ത്രങ്ങളുമെല്ലാം നാട്ടുകാരാണ് നൽകിയത്. അങ്ങനെ ലളിതമായ വിവാഹത്തിലൂടെ ഇരുവരും ഒന്നായി. വൈത്തിരി തളിമല കുളത്തിങ്കൽ പരേതനായ ചന്ദ്ര​െൻറയും സുമതിയുടെയും മകനാണ് തീയ സമുദായക്കാരനായ അഖേഷ് ചന്ദ്രൻ. പെയിൻറിങ് തൊഴിലാളിയാണ് അഖേഷ്. വൈത്തിരി സുഗന്ധഗിരി കോളനി യൂനിറ്റ് ഒന്നിലെ ആദിവാസി പണിയ വിഭാഗത്തിലെ അച്യുത‍​െൻറയും ബിന്ദുവി​െൻറ‍യും മകളാണ് എ. അഖില. ഇരുവീട്ടുകാരും ആലോചിച്ച് ഉറപ്പിച്ചായിരുന്നു വിവാഹം. തുടർന്ന് ഇരുവീട്ടുകാരും തീരുമാനം ശാസ്ത്രസാഹിത്യ പരിഷത്ത് അംഗങ്ങളെയും നാട്ടുകാരെയും അറിയിക്കുകയായിരുന്നു. പിന്നീട് എല്ലാവരുടെയും സഹകരണത്തോടെ വിവാഹം നടത്തുകയായിരുന്നു. ആഡംബര പന്തലില്ലാതെയും വിഭവസമൃദ്ധമായ സദ്യ ഇല്ലാതെയും പകൽവീട് പരിസരത്തെ വലിയ അത്തിമരത്തി​െൻറ തണൽ വിവാഹമണ്ഡപമാകുകയായിരുന്നു. ഞായറാഴ്ച രാലിലെ 10.30നാണ് അഖേഷ് അഖിലയുടെ കഴുത്തിൽ താലി ചാർത്തിയത്. വിവാഹാനന്തരം മധുരമായി ഓരോ ഗ്ലാസ് പായസവും എല്ലാവർക്കും കൈമാറി. ഏകത പരിഷത്ത് സ്ഥാപക നേതാവും ഗാന്ധിയനുമായ ഡോ. പി.വി. രാജഗോപാലും സംഘടനയുടെ സംസ്ഥാന അഖിലേന്ത്യ കമ്മിറ്റി അംഗങ്ങളും വൈത്തിരിയിലെ മിശ്രവിവാഹിതരായ ഒരുപറ്റം ദമ്പതികളുമായിരുന്നു വിവാഹത്തിന് നേതൃത്വം നൽകിയത്. എ.സി. മാത്യൂസ്, എം.വി. വിജേഷ്, ടി.പി. കമല, എൻ.കെ. ജ്യോതിഷ്കുമാർ, എം.പി. ഷിനോദ്, നൂഷിബ വിൻസ​െൻറ്, സതീഷ്, വിശ്വനാഥൻ, എസ്. ചിത്രകുമാർ എന്നിവർ ആശംസ നേർന്നു. SUNWDL29, SUNWDL30 അഖേഷും അഖിലയും വിവാഹിതരായപ്പോൾ ----------------------------------------- ലക്കിടിയിൽ കാട്ടാനയിറങ്ങി; പഞ്ചായത്ത് പ്രസിഡൻറി​െൻറ വീടി​െൻറ ചുറ്റുമതിൽ തകർത്തു വൈത്തിരി: ലക്കിടിയിൽ ഞായറാഴ്ച രാത്രി കാട്ടാനയുടെ വിളയാട്ടം. രാത്രി എട്ടുമണിയോടെ എത്തിയ കാട്ടാന വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി. ഉഷാകുമാരിയുടെ വീടി​െൻറ ചുറ്റുമതിൽ തകർത്തു. കൂടാതെ മുറ്റത്തുള്ള വാഴകളും തെങ്ങും നശിപ്പിച്ചു. ഈ സമയം പ്രസിഡൻറും ഭർത്താവും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഏറെനേരം ഭീതിവിതച്ച ശേഷമാണ് കാട്ടാന പിൻവാങ്ങിയത്. മുമ്പും പ്രസിഡൻറി​െൻറ വീടിന് സമീപം കാട്ടാന എത്തിയിരുന്നു. സംഭവത്തെത്തുടർന്ന് രണ്ട് വനം വാച്ചർമാർ സ്ഥലത്തെത്തി. സ്ഥിരമായി കാട്ടാന ഇറങ്ങുന്ന പ്രദേശത്തുനിന്ന് കാട്ടാനകളെ തുരത്താൻ വനംവകുപ്പ് ജീവനക്കാർക്ക് ആവശ്യമായ ഉപകരണങ്ങളില്ലാത്തത് പ്രതിഷേധാർഹമാണെന്ന് പ്രസിഡൻറ് പ്രതികരിച്ചു. SUNWDL31 വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി. ഉഷാകുമാരിയുടെ വീടി​െൻറ ചുറ്റുമതിൽ കാട്ടാന തകർത്തനിലയിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.