ചെറുവാടി ത്രിവേണി സ്​റ്റോർ അടച്ചുപൂട്ടുന്നു

കൊടിയത്തൂർ: വർഷങ്ങളായി ചെറുവാടിയിൽ പ്രവർത്തിച്ചിരുന്ന സംസ്ഥാന സർക്കാറി​െൻറ ത്രിവേണി സ്റ്റോർ അടച്ചുപൂട്ടുന്നു. കെട്ടിടത്തിനുള്ള അമിതവാടകയും ഉപഭോക്താക്കളുടെ കുറവുമാണ് അടച്ചുപൂട്ടാൻ കാരണമായി പറയുന്നത്. ഈ മാസം 31നാണ് കച്ചവടം അവസാനിപ്പിക്കുന്നത്. ആദ്യകാലങ്ങളിൽ സാധരാണക്കാർക്ക് കുറഞ്ഞ ചെലവിൽ സാധനം ലഭ്യമാക്കിയിരുന്ന സ്ഥാപനമായിരുന്നു ഇത്. ചെറുവാടിയിലെ ത്രിവേണി സ്റ്റോർ അടച്ചുപൂട്ടുന്നതിൽ ശക്തമായ പ്രതിഷേധവുമായി ചെറുവാടി കോൺഗ്രസ് കമ്മിറ്റി രംഗത്തെത്തി. അധികാരികൾ ഈ നീക്കത്തിൽനിന്നും പിന്മാറണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. യൂസഫ് പാറപ്പുറത്ത് അധ്യക്ഷത വഹിച്ചു, അഷ്റഫ് കൊളക്കാടൻ, മോയിൻ ബാപ്പു, കുറുവാടങ്ങൽ മുഹമ്മദ്, റഹീം കണിച്ചാടി, മജീദ് റിഹ്ല, ഷറഫലി പുത്തലത്ത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.