നിയമലംഘനങ്ങൾക്ക് മൗനാനുവാദം; പനമരത്തെ കുന്നും വയലും കോലം മാറുന്നു

പനമരം: നിയമലംഘനങ്ങൾക്ക് അധികാരികൾ മൗനാനുവാദം നൽകുന്നത് പനമരത്തെ പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്നു. ജനജീവിതത്തെ ദോഷമായി ബാധിക്കുന്ന പ്രവർത്തനങ്ങൾക്ക് തടയിടാനുള്ള പ്രതിഷേധങ്ങൾക്ക് സംഘടനകളൊന്നും തയാറാകുന്നുമില്ല. ജലസേചന പദ്ധതികളുടെ അഭാവത്തിൽ നെൽകൃഷി നടക്കാത്ത വയലുകൾ ഏറെയുള്ള മേഖലയാണ് പനമരം. പുറമെ നിന്നുള്ളവർ ലാഭക്കണ്ണുമായി വയലുകൾ വിലക്കുവാങ്ങുന്നത് ഇവിടെ പതിവാണ്. ചൂളകൾ, മത്സ്യകൃഷി, ജൈവ പച്ചക്കറി എന്നിവയൊക്കെയാണ് വാങ്ങുന്നവർ ആദ്യം പറയുന്നതെങ്കിലും പിന്നീട് നിയമലംഘനം തുടങ്ങുന്നു. ഏതാനും ദിവസം മുമ്പ് കണിയാമ്പറ്റ പഞ്ചായത്ത് അതിർത്തിയായ മേച്ചേരി ഭാഗത്ത് പച്ചക്കറി കൃഷി ചെയ്തിരുന്ന വയലിൽ മത്സ്യകൃഷിയുടെ പേരിൽ വൻ കുഴിയുണ്ടാക്കിയത് വിവാദമാകുകയും പിന്നീട് റവന്യൂ അധികൃതരെത്തി നിർത്തിവെപ്പിക്കുകയും ചെയ്തു. വില്ലേജ് അധികാരികൾ കാണാത്ത ഭാവം നടിച്ചപ്പോൾ ജില്ല കലക്ടർ സംഭവത്തിൽ ഇടപെട്ടതോടെയാണ് നിയമലംഘനം പുറംലോകമറിയുന്നത്. മാത്തൂർവയലിലെ ചില ചൂളകളുടെ നിർമാണവും അടുത്തിടെ നിർത്തിവെക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ, അധികൃതരുടെ 'ശ്രദ്ധയിൽപെടാത്ത' വയലുകൾ ഇപ്പോഴും പ്രദേശത്തുണ്ട്. മണലെടുപ്പ് മുതൽ കെട്ടിടനിർമാണം വരെ ഇവിടെ നടക്കുന്നു. അതിനാവശ്യമായ രേഖകൾ സംഘടിപ്പിക്കാനും ഇവർക്ക് കഴിയുന്നുണ്ട്. കുന്നുകളിൽനിന്ന് മണ്ണെടുക്കലും പനമരം മേഖലയിൽ ധാരാളമാണ്. കുന്നി​െൻറ വശങ്ങൾ നിരപ്പാക്കിയാണ് കെട്ടിടങ്ങൾ നിർമിക്കുന്നത്. പനമരം ടൗണിൽനിന്ന് കൽപറ്റ ഭാഗത്തേക്ക് സഞ്ചരിക്കുമ്പോൾ ഈ പ്രകൃതിചൂഷണം കാണാമെങ്കിലും പനമരത്തെ റവന്യൂ അധികൃതർ ഇതുവരെ കണ്ടിട്ടില്ല. ഏതാനും വർഷങ്ങളായി ഈ രീതിയിലുള്ള നിർമാണം തുടരുമ്പോൾ ഉദ്യോഗസ്ഥർ നേട്ടമുണ്ടാക്കുന്നതായി ആക്ഷേപം ശക്തമാണ്. ഭൂവുടമകൾ പ്രബലരായതിനാൽ പരിസ്ഥിതി പ്രവർത്തകർ ഇക്കാര്യത്തിൽ ഇടപെടാൻ മടിക്കുന്ന സാഹചര്യവുമുണ്ട്. റവന്യൂ വകുപ്പിനെ കൂടാതെ മീനങ്ങാടിയിലെ ജിയോളജി അധികൃതർ ഇടക്കിടെ സന്ദർശനം നടത്തേണ്ട സ്ഥലമാണ് പനമരം. അത്തരം സന്ദർശനത്തിന് സംവിധാനമുണ്ടായിരുന്നെങ്കിൽ വയലുകൾ കൃഷിയിറക്കാതെ കോലം മാറ്റില്ലായിരുന്നു. വരദൂരിൽനിന്ന് എത്തുന്ന ചെറുപുഴയും പടിഞ്ഞാറത്തറ ഭാഗത്തുനിന്ന് എത്തുന്ന വലിയ പുഴയും പനമരത്തെ വരൾച്ചയിൽനിന്ന് അകറ്റുന്ന ഘടകങ്ങളാണ്. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇപ്പോൾ വേനൽക്കാലങ്ങളിൽ പനമരത്തെ പുഴകളിൽ നീരൊഴുക്ക് തീരെ കുറയുന്നുണ്ട്. പ്രകൃതിചൂഷണം പുഴകളെയും സാരമായി ബാധിക്കാൻ തുടങ്ങിയതി​െൻറ സൂചനയാണിത്. ക്ഷയരോഗ ദിനാചരണം മാനന്തവാടി: ലോക ക്ഷയരോഗ ദിനാചരണം ജില്ലതല ഉദ്ഘാടനം മാനന്തവാടി ഗവ. യു.പി സ്കൂളിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷാകുമാരി നിർവഹിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പ്രീത രാമൻ അധ്യക്ഷത വഹിച്ചു. പോഷകാഹാര വിതരണം ഐ.ടി.ഡി.പി പ്രോജക്ട് ഓഫിസർ വാണിദാസ് നിർവഹിച്ചു. അർബൻ ആർ.സി.എച്ച് ഓഫിസർ ഡോ. അജയൻ ക്ഷയരോഗ ദിനാചരണ സന്ദേശം നൽകി. ജില്ല ടി.ബി ഓഫിസർ ഡോ. ഷുബിൻ, ഡോ. അബ്രഹാം ജേക്കബ്, ശശികുമാർ എന്നിവർ സംസാരിച്ചു. വയൽക്കിളികൾ ഐക്യദാർഢ്യ മാർച്ച് മേപ്പാടി: പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കീഴാറ്റൂർ വയൽക്കിളികൾ ഐക്യദാർഢ്യ മാർച്ച് മേപ്പാടിയിൽ നിന്നാരംഭിച്ചു. സമിതി ചെയർപേഴ്സൻ സുലോചന രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ -എം.എൽ ജില്ല സെക്രട്ടറി സാം പി. മാത്യു, വർഗീസ് വട്ടേക്കാട്ട് എന്നിവർ സംസാരിച്ചു. പി.ടി. പ്രേമാനന്ദ് അധ്യക്ഷത വഹിച്ചു. കെ.വി. പ്രകാശൻ സ്വാഗതം പറഞ്ഞു. ബത്തേരിയില്‍ വീണ്ടും വാഹനാപകടം; നാലുപേര്‍ക്ക് പരിക്ക് സുല്‍ത്താന്‍ ബത്തേരി: പാതിരിപ്പാലത്ത് കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടുേപർ മരിച്ചതി​െൻറ നടുക്കം മാറും മുേമ്പ ദേശീയപാതയിൽ ബത്തേരിക്കും മീനങ്ങാടിക്കുമിടയിൽ വീണ്ടും അപകടം. വെള്ളിയാഴ്ച രാത്രി പത്തു മണിയോടെ ബത്തേരി എൽ.ഐ.സി ഒാഫിസിന് സമീപം നടന്ന അപകടത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു. മിനിലോറിയും കാറും കൂട്ടിയിടിച്ചാണ് ഇവര്‍ക്ക് പരിേക്കറ്റത്. മണിച്ചിറ സ്വദേശികളായ നൗഷാദ് (32), നസീര്‍ (39), ഇവരുടെ ജോലിക്കാരായ അമ്മായിപ്പാലം സ്വദേശി സുനില്‍ (28), ബംഗാള്‍ സ്വദേശി തപന്‍ (42) എന്നിവര്‍ക്കാണ് പരിക്കേറ്റത്. എൽ.ഐ.സി ഓഫിസിന് സമീപത്തെ പെട്രോള്‍ പമ്പില്‍നിന്ന് ഇന്ധനം നിറച്ചതിനുശേഷം വരുകയായിരുന്ന കാറും കൽപറ്റ ഭാഗത്തേക്ക് പോകുകയായിരുന്ന മിനിലോറിയുമാണ് അപകടത്തിൽപെട്ടത്. പരിക്കേറ്റ മൂന്നു പേരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും ഗുരുതരമായി പരിക്കേറ്റ ഒരാളെ കോഴിക്കോെട്ട സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.