തൊട്ടിൽപാലത്ത് പട്ടാപ്പകൽ കടയിൽ മോഷണം

ഉടമ പള്ളിയിൽപോയ സമയത്ത് 20,000 രൂപ കവർന്നു കുറ്റ്യാടി: തൊട്ടിൽപാലം ടൗണിൽ പട്ടാപ്പകൽ മലഞ്ചരക്ക് കടയിൽ മോഷണം. ഉടമ വൈകീട്ട് പള്ളിയിൽ സമസ്കാരത്തിന് പോയ സമയം മേശവലിപ്പിൽ സൂക്ഷിച്ച 20,000 രൂപയാണ് കവർന്നത്. ബസ്സ്റ്റാൻഡിനു സമീപം കുഞ്ഞമ്മദി​െൻറ കടയിലാണ് സംഭവം. നമസ്കാരം കഴിഞ്ഞ് ഉടൻ തിരിച്ചുവരുമ്പോഴേക്കും മേശതുറന്ന് പണം കവർന്നിരുന്നു. തൊട്ടടുത്ത കടയിലെ സി.സി.ടി.വിയിൽ ദൃശ്യങ്ങൾ പതിഞ്ഞിട്ടുള്ളതായും പറയുന്നു. എന്നിട്ടും മോഷ്ടാവിനെ കണ്ടെത്താനായിട്ടില്ല. തൊട്ടിൽപാലത്ത് വിദേശ മദ്യഷാപ് തുറന്നതോടെ സാമൂഹിക വിരുദ്ധരും മോഷ്ടാക്കളും അങ്ങാടി താവളമാക്കുകയാണെന്ന് നാട്ടുകാരും വ്യാപാരികളും ആരോപിക്കുന്നു. കുറ്റ്യാടി ടൗണിലെ ഷോപ്പാണ് തൊട്ടിൽപാലത്തേക്ക് മാറ്റിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.