ബിരുദദാന സമ്മേളനം: സ്വാഗതസംഘം രൂപവത്കരിച്ചു

കുറ്റ്യാടി: കുറ്റ്യാടി കോളജ് ഓഫ് ഖുർആൻ, ഇബ്നു ഖൽദുൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് എന്നിവിടങ്ങളിലെ ബിരുദദാന സമ്മേളനം മേയ് ഒന്നിന് നടക്കും. പൂർവവിദ്യാർഥി സംഗമം, ഫാമിലി മീറ്റ്, ബിരുദദാന സമ്മേളനം, കലാപരിപാടികൾ എന്നിവയാണ് നടക്കുക. സ്വാഗതസംഘം രൂപവത്കരണ യോഗത്തിൽ ആർ.ഇ.ടി ചെയർമാൻ റസാഖ് പാലേരി അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് വി.എം. ലുഖ്മാൻ, മുഹമ്മദ് ഹുസൈൻ സഖാഫി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഖാലിദ് മൂസ നദ്വി (ചെയർ), അബ്ദുല്ല സൽമാൻ (ജന. കൺ), ടി.എം. മൊയ്തു (വൈസ് ചെയർ), വി.എം. മൊയ്തു, ഒ.കെ. ഫാരിസ്, ഉബൈദ് കക്കടവിൽ, കുളക്കണ്ടത്തിൽ മുഹമ്മദലി, കെ.എസ്. ഉമ്മർ, ഇല്ലത്ത് അബ്ദുസലാം, കെ.സി. കുഞ്ഞമ്മദ്, വി.പി. ജമാൽ, എൻ.ടി. സുഹൈൽ, അബ്ദുൽ ബാരി കടിയങ്ങാട്, അമ്മദ് മാസ്റ്റർ അരൂർ, വി.പി. അസീസ്, എം.എം. നബീൽ, ഡോ. ടി. നസീം, കെ.സി. മുത്തലിബ് (സബ് കമ്മിറ്റി കൺ)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.