കോഴിക്കോട്: കോട്ടണ്‍ ബാഗുകളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് ഖാദി ആൻഡ് സ്മോൾ എൻറർപ്രണേഴ്സ് കൗൺസിൽ സംസ്ഥാന കമ്മിറ്റിയുെട ആഭിമുഖ്യത്തിൽ എപ്രിൽ ഒമ്പതിന് നളന്ദ ഒാഡിറ്റോറിയത്തിൽ വ്യവസായ സംരംഭക സെമിനാർ സംഘടിപ്പിക്കുന്നു. ബാഗ് നിര്‍മാണം, സ്‌ക്രീന്‍ പ്രിൻറിങ്, സംരംഭകര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍, യന്ത്ര സാമഗ്രികള്‍ തുടങ്ങിയവ സംബന്ധിച്ച് ബോധവത്കരണം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10ന് നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സെമിനാറിൽ പെങ്കടുക്കാൻ താൽപര്യമുള്ളവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. േഫാൺ: 9447023851. വാർത്തസമ്മേളനത്തിൽ സംസ്ഥാന ഒാർഗനൈസിങ് സെക്രട്ടറി അസീസ് അവേലം, ജില്ല സെക്രട്ടറി േലാഹിതാക്ഷൻ പാമ്പുങ്ങൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.