ഒന്നരപ്പതിറ്റാണ്ടാകാറായിട്ടും തരിപ്പാക്കുനിമല കോളനിയിലേക്ക്​ ശുദ്ധജലമെത്തിയില്ല

ബാലുശ്ശേരി: ഒന്നരപ്പതിറ്റാണ്ടാകാറായിട്ടും തരിപ്പാക്കുനിമല കോളനിയിലേക്ക് ശുദ്ധജല വിതരണമെത്തിയില്ല. ബാലുശ്ശേരി ഗ്രാമപഞ്ചായത്തിലെ 10ാം വാർഡിൽപെട്ട തരിപ്പാക്കുനി ഹരിജൻ കോളനിയിലെ മുപ്പതോളം കുടുംബങ്ങൾക്കും സമീപവാസികൾക്കും വേണ്ടി ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തി​െൻറ കീഴിൽ 2004ൽ ആരംഭിച്ച ശുദ്ധജല വിതരണ പദ്ധതിയാണ് ഒന്നരപ്പതിറ്റാണ്ടാകാറായിട്ടും പൂർത്തിയാകാതെ നിലകൊള്ളുന്നത്. പുളിയങ്ങാടി ഗോപാലൻ സൗജന്യമായി നൽകിയ രണ്ട് സ​െൻറ് ഭൂമിയിൽ കിണറും പമ്പ് ഹൗസും നിർമിച്ചതല്ലാതെ മറ്റു തുടർ പ്രവർത്തനങ്ങളൊന്നും ഇതുവരെ നടന്നിട്ടില്ല. പൈപ്പ്ലൈൻ സ്ഥാപിക്കാനായി വിലപിടിപ്പുള്ള പൈപ്പുകളും മോേട്ടാറും സമീപത്തെ ഒരു വീട്ടിൽ കൂട്ടിയിട്ട് വർഷങ്ങൾ പിന്നിട്ടതിനാൽ തുരുമ്പ് പിടിച്ചും മറ്റും നശിച്ചിട്ടുണ്ട്. ടാങ്ക് സ്ഥാപിക്കാനായി തരിപ്പാക്കുനിമലയിൽ കരിങ്കല്ലുപയോഗിച്ച് തറയും മറ്റും കെട്ടിയതാകെട്ട ഇപ്പോൾ തറക്കല്ലടക്കം ഇളക്കി അപ്രത്യക്ഷമായിരിക്കയാണ്. കിണറിനും പമ്പ്ഹൗസിനുമായി സൗജന്യമായി നൽകിയ സ്ഥലത്തി​െൻറ രേഖപോലും പഞ്ചായത്തധികൃതർ കൈപ്പറ്റിയിട്ടില്ല. ഒന്നരലക്ഷത്തോളം രൂപ 2010ൽ പദ്ധതി പുനരുദ്ധാരണത്തിനായി നീക്കിവെച്ചതല്ലാതെ പദ്ധതി യാഥാർഥ്യമാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. പദ്ധതി നടപ്പാക്കാത്തതിനാൽ സൗജന്യമായി നൽകിയ രണ്ട് സ​െൻറ് ഭൂമി തിരിച്ചുപിടിക്കാനാണ് സ്ഥലമുടമയായ ഗോപാല​െൻറ തീരുമാനം. പഞ്ചായത്താകെട്ട പദ്ധതിതന്നെ തഴഞ്ഞ മട്ടാണ്. Photo: Balu Jaladinam.jpg ബാലുശ്ശേരി തരിപ്പാക്കുനിമല ഹരിജൻ കോളനി ശുദ്ധജല വിതരണ പദ്ധതിക്കായി നിർമിച്ച കിണറും പമ്പ് ഹൗസും കൊയിലാണ്ടിയിൽ ജലസാക്ഷരത കൊയിലാണ്ടി. കഠിന വരൾച്ചയേയും ജലക്ഷാമത്തേയും നേരിടാൻ ജല സാക്ഷരത യജ്ഞവുമായി നഗരസഭ. പരിമിതമായ ജലസമ്പത്ത് ജലവിതരണത്തിലൂടെ മാത്രം നടത്തി ജനങ്ങളുടെ ദൈന്യതക്ക് പരിഹാരമുണ്ടാക്കാൻ കഴിയില്ല എന്ന തിരിച്ചറിവാണ് ഈ പദ്ധതിക്കു തുടക്കമിടാൻ പ്രേരകമായത്. ആദ്യഘട്ടമായി നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽ ജലസഭകൾ നടന്നു. ആദ്യ സഭ കാവുംവട്ടത്ത് കെ. ദാസൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കൊടക്കാട്ടും മുറി, കുറുവങ്ങാട് ജല ഉപസഭകൾ നടന്നു. ധാരാളം പേർ ഇതിൽ പങ്കാളികളായി. കൗൺസിലർമാരുടെ നേതൃത്വത്തിൽ വളൻറിയർമാരും പ്രവർത്തിക്കുന്നു. വിഡിയോ പ്രദർശനം, ഓപൺ ഫോറം, ജലസംരക്ഷണത്തിൽ ഏറ്റെടുത്ത പ്രവൃത്തികളുടെ ഫോട്ടോ പ്രദർശനം, ജലത്തി​െൻറ മിതമായ ഉപയോഗത്തെക്കുറിച്ചുള്ള ബോധവത്കരണം, കിണറുകളുടെ റിപ്പയറിങ്, കുളങ്ങളുടെ സംരക്ഷണ പ്രവൃത്തികൾ, തോടുകൾ, കനാലുകൾ എന്നിവയുടെ സംരക്ഷണം, മഴക്കുഴികളുടെ നിർമാണം, കിണർ റീച്ചാർജിങ്, സ്കൂൾ കുട്ടികൾക്ക് പ്രത്യേക പരിപാടി എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. സമ്പൂർണ ജല സാക്ഷരത നേടുകയാണു ലക്ഷ്യം. പടം Koy 16 കൊയിലാണ്ടി നഗരസഭയുടെ ജലസാക്ഷരത യജ്ഞത്തിൽനിന്ന്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.