മലയോരങ്ങളുടെ ദാഹമകറ്റാൻ പാറമടക്കിലെ നീരുറവകൾ

-വൈദ്യുതിയോ, മോട്ടോറോ ഇല്ലാതെ വെള്ളം പമ്പ് ചെയ്യാം കുറ്റ്യാടി: വേനലിൽ മലയോരവാസികളുടെ ദാഹമകറ്റുന്നത് പാറമടക്കുകളിലെ നീരുറവകൾ. ഇത്തരം ഉറവകളിൽനിന്ന് നാഡീഞരമ്പുകൾപോലെ നാനാദിക്കിലേക്കും പോകുന്ന ഹോസ് പൈപ്പുകൾ കുറ്റ്യാടി മലയോരങ്ങളിൽ കൗതുക കാഴ്ചയാണ്. താഴ്വാരത്ത് കിലോമീറ്റർ ദൂരെ വരെ ഇത്തരം ഉറവകളിൽനിന്ന് വെള്ളം എത്തിക്കുന്നുണ്ട്. വൈദ്യുതിയോ മോട്ടോറോ ഇല്ലാതെ മലമുകളിലെ വെള്ളം വീടുകളിലെ ടാങ്കുകളിൽ എളുപ്പം എത്തിക്കാനാവും. കവിഞ്ഞൊഴുകുന്ന വെള്ളം ഹോസ് വഴി ജലസേചനത്തിനും ഉപയോഗിക്കും. ചെലവാകുന്നത് പൈപ്പി​െൻറ വില മാത്രം. വില കുറഞ്ഞ കറുത്ത പൈപ്പുകളാണ് അധിക പേരും ഉപയോഗിക്കുക. വേനലായാൽ കുറ്റ്യാടി, തൊട്ടിൽപാലം, മുള്ളൻകുന്ന് ടൗണുകളിലെ കടകളിൽ ഇത്തരം പൈപ്പുകളുടെ വിൽപന ജോറാണ്. വേനലാരംഭത്തിൽതന്നെ മലയോരങ്ങളിൽ തോടുകളും പുഴകളും കിണറുകളും വറ്റി നീർച്ചാൽ മാത്രമാവും. പിന്നെ വെള്ളം പമ്പ് ചെയ്യാൻ കഴിയാത്ത സ്ഥിതിയാവും. പിന്നെ ആശ്രയം നീരുറവകളാണ്. പശുക്കടവിനടുത്ത് വണ്ണാത്തിപ്പാറ ഭാഗങ്ങളിലെ പതിനെട്ട് വീടുകളിൽ വെള്ളമെത്തിക്കുന്നത് കുറത്തിപ്പാറ ഭാഗെത്ത നീരുറവയിൽ നിന്നാണ്. കടന്തറപ്പുഴയിലെ പാറമടക്കുകളിൽനിന്ന് ഉത്ഭവിക്കുന്നതാണെത്ര ഉറവ. നൂറു മീറ്ററോളം താഴോട്ട് ഒഴുകി പാറക്കുഴിയിൽ എത്തുന്നു. ഈ കുഴിയിലാണ് പൈപ്പുകൾ സ്ഥാപിച്ചിരിക്കുന്നത്. അവിടെനിന്ന് കവിഞ്ഞൊഴുകുന്ന വെള്ളം കുറ്റ്യാടിപ്പുഴയുടെ കൈവഴിയായ നിടുവാൽ പുഴയിലാണ് എത്തുന്നത്. കുന്നിൻപ്രദേശങ്ങളിൽ പാറഖനനവും മരം വെട്ടും നിർമാണപ്രവർത്തനങ്ങളും വർധിച്ചതോടെ ഇത്തരം നീരുറവകളും വറ്റുന്ന സ്ഥിതിയാണ്. ഉത്ഭവസ്ഥാനങ്ങളിൽനിന്ന് വെള്ളം ഉൗറ്റുന്നത് പുഴകൾവറ്റാൻ കാരണമാണെന്ന് പറഞ്ഞ് അധികൃതർ രംഗത്തുവരാറുണ്ട്. kiuttiyadi pumb പശുക്കടവിനടുത്ത് ചൂതുപാറയിൽ 18 വീട്ടുകാർക്ക് ആശ്രയമായ നീരുറവയിൽനിന്ന് ജലമെടുക്കുന്ന പൈപ്പുകൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.