വി.വസീഫ്​ ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡൻറ്​

വി.വസീഫ് ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡൻറ് േകാഴിക്കോട്: ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡൻറായി വി.വസീഫിനെ തെരഞ്ഞെടുത്തു. നിലവിൽ ജില്ല ട്രഷററായിരുന്നു. ജില്ല പ്രസിഡൻറായ എസ്.കെ. സജീഷ് സംസ്ഥാന സ​െൻറർ ഭാഗമായി പ്രവർത്തിക്കൻ തീരുമാനിച്ചതിനാലാണ് വസീഫ് പ്രസിഡൻറായത്. ജില്ല ജോയൻറ് സെക്രട്ടറി എൽ.ജി. ലിജീഷാണ് പുതിയ ട്രഷറർ. ടി.കെ. സുമേഷ്, പി.കെ. അജീഷ് എന്നിവരെ ജോയൻറ് സെക്രട്ടറിമാരായി തെരഞ്ഞെടുത്തു. അഖിലേന്ത്യ പ്രസിഡൻറ് പി.എ. മുഹമ്മദ് റിയാസ്, ജില്ല സെക്രട്ടറി പി. നിഖിൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു. പടം V.VASIF
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.