രാഗം ഫെസ്​റ്റ്​: വർണാഭമായി ഒന്നാം ദിനം

ചാത്തമംഗലം: എൻ.ഐ.ടി കോഴിക്കോട് പൂർവവിദ്യാർഥി രാജ​െൻറ ഓർമക്കായി വർഷംതോറും നടത്തുന്ന കലാസാംസ്കാരിക ഉത്സവമായ 'രാഗം 2018'​െൻറ ആദ്യദിനം നൃത്തസംഗീത മത്സരങ്ങൾ, ശിൽപശാലകൾ, പ്രൊഡിസ, ഹ്രസ്വചലച്ചിത്രോത്സവം തുടങ്ങിയവകൊണ്ട് വർണാഭമായി. സാഹിത്യോത്സവമായ 'ഐ ഇങ്കി'​െൻറ ഭാഗമായി 'ആദിവാസി സാഹിത്യം: പൊരുളും കനവും' എന്ന വിഷയത്തിൽ നോവലിസ്റ്റ് നാരായൻ, ചലച്ചിത്ര നിരൂപകനും ഡോക്യുമ​െൻററി സംവിധായകനുമായ ഒ.കെ. ജോണി എന്നിവർ സംസാരിച്ചു. സ്വരരാഗ, കോൽക്കളി, മിമിക്രി, കവിതാപാരായണം, ശിൽപശാലകൾ, ചിത്രരചന എന്നിവയായിരുന്നു ആദ്യ ദിനത്തിലെ പ്രധാന പരിപാടികൾ. ഗൗരി ലക്ഷ്മിയുടെ സ്വരമാധുര്യവും മ​െൻറലിസ്റ്റ് അർജുൻ ഗുരുവി​െൻറ പ്രകടനവും നടന്നു. അഖിലകേരള രാജൻ മെമ്മോറിയൽ ലളിതഗാന മത്സരവും ആദ്യ ദിവസത്തി​െൻറ ഭാഗമായി നടന്നു. സംഗീത സംവിധായകരായ വിശാൽ-ശേഖർ കൂട്ടുകെട്ടി​െൻറ സംഗീതനിശ ആദ്യദിനത്തെ അവിസ്മരണീയമാക്കി. രാഗത്തി​െൻറ രണ്ടാം ദിവസമായ ശനിയാഴ്ച ഐ ഇങ്കി​െൻറ ഭാഗമായി ഫേക് ന്യൂസിനെക്കുറിച്ചുള്ള പാനലിൽ ജേണലിസ്റ്റ് ഗുഹ ഠാകുർത്ത, ദ ഹൂട്ട് കൺസൽട്ടിങ് എഡിറ്റർ ഗീത ശേഷു, 'ബൂം' മാനേജിങ് എഡിറ്റർ ജെൻസി ജേക്കബ്, ഡെക്കാൻ ക്രോണിക്ൾ എക്സിക്യൂട്ടിവ് എഡിറ്റർ കെ.ജെ. ജേക്കബ് എന്നിവർ പങ്കെടുക്കും. 'ലോക്കൽ ട്രെയിൻ' എന്ന ഹിന്ദി റോക്ക് ബാൻഡി​െൻറ പ്രോ ഷോയും രണ്ടാം ദിനത്തി​െൻറ ഭാഗമായി നടക്കും. INNER BOX കവിത അധികാരത്തിനെതിരായ പ്രതിരോധമെന്ന് കെ.ഇ.എൻ ചാത്തമംഗലം: ആധുനിക ലോകത്ത് അധികാരത്തിനെതിരായ പ്രതിരോധമാണ് കവിതയെന്ന് കെ.ഇ.എൻ. കുഞ്ഞഹമ്മദ്. 2018ലെ ഇന്ത്യൻ പശ്ചാത്തലം ഭയപ്പെടുത്തുന്നതാണെന്നും ഫാഷിസത്തി​െൻറ ഇരുണ്ട കാലത്തിൽപോലും 'കവിത' തിളക്കമാർന്നു നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. എൻ.ഐ.ടി രാഗം ഫെസ്റ്റി​െൻറ ഭാഗമായ ഐ ഇങ്ക് പരിപാടിയിൽ 'കവിതയും ജീവിതവും' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു കെ.ഇ.എൻ. സമരോത്സുകതയുടെ ആധുനിക ഉദാഹരണമാണ് ഫലസ്തീൻ. മുറിത ബാഗുർത്തിയുടെ 'ഇൻറർപ്രെേട്ടഷൻസ്' എന്ന കവിത ഉദാഹരണമാക്കി ഒരേ കാര്യത്തെ പലരീതിയിൽ കാണാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും അതാണ് ജനാധിപത്യമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.