കുടിവെള്ള പരിശോധന ക്യാമ്പ്

പാറക്കടവ്: വേവം എൽ.പി സ്കൂൾ വാർഷികത്തോടനുബന്ധിച്ച് സൗജന്യ കുടിവെള്ള പരിശോധന നടത്തി. ഇ-പ്ലാൻറി​െൻറ സഹകരണത്തോടെ ലോക ജലദിനത്തോടനുബസിച്ച് ജലത്തി​െൻറ പ്രാധാന്യം ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യംവെച്ചായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പിൽ 220ഓളം കിണറുകളിലെ കുടിവെള്ളം പരിശോധിച്ചു. പരിപാടി ചെക്യാട് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ. മഹമൂദ് ഉദ്ഘാടനം ചെയ്തു. കെ.കെ. അബ്ദുല്ല അധ്യക്ഷത വഹിച്ചു. എം.സി. ചാത്തു, പാലകുന്നത്ത് ശോഭ, കെ. ബിനോയ്, കെ.കെ. സുമ, കെ.എൻ. ഗിരീഷ്കുമാർ എന്നിവർ സംസാരിച്ചു. എ.കെ. നൗഫൽ, ടി. സാജിദ്, കെ.പി. ജംഷീർ എന്നിവർ നേതൃത്വം നൽകി. വാർഷികത്തോടനുബന്ധിച്ച് ഇൗ മാസം 28ന് സ്കൂളിൽ വിവിധ പരിപാടികൾ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.