പ്രവാസി കുടുംബങ്ങള്‍ക്ക് 5000 പ്രിവിലേജ് കാര്‍ഡ് നല്‍കും

കോഴിക്കോട്: നാഷനല്‍ ഹോസ്പിറ്റലുമായി സഹകരിച്ച് ജില്ലയിലെ 5000 പ്രവാസിലീഗ് പ്രവര്‍ത്തകര്‍ക്ക് പ്രിവിലേജ് കാര്‍ഡ് വിതരണം നടത്താനും ഏപ്രില്‍ 23ന് നളന്ദ ഓഡിറ്റോറിയത്തില്‍ പ്രവാസിലീഗ് കുടുംബസംഗമം നടത്താനും തീരുമാനിച്ചു. എസ്.വി. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. കെ.പി. ഇമ്പിച്ചിമമ്മുഹാജി അധ്യക്ഷത വഹിച്ചു. അഹമ്മദ് പുന്നക്കല്‍ മുഖ്യാതിഥിയായിരുന്നു. ഡോ. ആഷിഖ്, ഐ.പി. അഷ്‌റഫ്, ഹുസൈന്‍ കമ്മന, കല്ലേരി മൂസ, ഇ.എ. റഹ്മാന്‍, വിനീത് ജോസ്, വനിതലീഗ് നേതാക്കളായ ആമിന ടീച്ചര്‍, ഷറഫുന്നിസ, അഹമ്മദ് കുറ്റിക്കാട്ടൂര്‍ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.