ബധിര^മൂക വിദ്യാർഥികൾക്ക് കൈത്താങ്ങായി ജില്ല ഭരണകൂടം

ബധിര-മൂക വിദ്യാർഥികൾക്ക് കൈത്താങ്ങായി ജില്ല ഭരണകൂടം ബധിര-മൂക വിദ്യാർഥികൾക്ക് കൈത്താങ്ങായി ജില്ല ഭരണകൂടം കോഴിക്കോട്: ബധിര-മൂക വിദ്യാർഥികൾക്ക് തൊഴിൽ മേഖലയിൽ കൂടുതൽ അവസരമൊരുക്കാൻ ജില്ല ഭരണകൂടം. ജില്ല ഭരണകൂടത്തി​െൻറ നേതൃത്വത്തിൽ വിവിധ തൊഴിൽ ദാതാക്കളുമായി ചർച്ച നടത്തി സ്പെഷൽ എംപ്ലോയ്മ​െൻറ് എക്സ്േചഞ്ച് രൂപവത്കരിച്ച് തൊഴിൽ മേളകൾ സംഘടിപ്പിക്കുമെന്നും കാമ്പസ് റിക്രൂട്ട്മ​െൻറുകളിൽ പ്രത്യേകം അവസരമൊരുക്കുമെന്നും കലക്ടർ യു.വി. ജോസ് അറിയിച്ചു. കലക്ടറെ സന്ദർശിച്ച വെസ്റ്റ്ഹിൽ ഗവ. പോളിടെക്നിക് എൻജിനീയറിങ് കോളജിലെ ബധിര-മൂക വിദ്യാർഥികളോടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മറ്റു വിദ്യർഥികൾ പഠിക്കുന്ന അതേ സിലബസിലാണ് ബധിര-മൂക വിദ്യാർഥികളും പഠനം പൂർത്തിയാക്കുന്നത്. എന്നാൽ, സംസാര-ശ്രവണ പരിമിതിമൂലം ഇവർ തൊഴിൽ മേഖലകളിൽ തഴയപ്പെടാറാണ് പതിവ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും പഠനത്തിൽ ഏറെ മികവു പുലർത്തുന്നവരുമാണ് ഇവരിലേറെയും. ഇതിന് പരിഹാരമായി തൊഴിൽ ദാതാക്കളുടെ ആവശ്യാനുസരണം വിവിധ തൊഴിലുകൾക്കുവേണ്ട എല്ലാ വിധ പരിശീലനവും കുട്ടികൾക്കായി കോളജ് ഒരുക്കുമെന്ന് അധ്യാപകനായ രാജീവ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.