സ്​റ്റീഫൻ ഹോക്കിങ്ങിനെ അനുസ്മരിച്ച് ശാസ്ത്രകേന്ദ്രം

കോഴിക്കോട്: മേഖല ശാസ്ത്രകേന്ദ്രത്തി​െൻറയും കോഴിക്കോട് ഫിലിം സൊസൈറ്റിയുടെയും നേതൃത്വത്തിൽ അന്തരിച്ച ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്ങിനെ അനുസ്മരിച്ചു. മേഖല ശാസ്ത്ര കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ കേന്ദ്രം ഡയറക്ടർ വി.എസ്. രാമചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ശരീരം തളർന്നതിനുശേഷമാണ് ഹോക്കിങ്ങിന് ത​െൻറ പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിഞ്ഞതെന്നും കൂടുതൽ അവസരങ്ങൾ കിട്ടിയതെന്നും അദ്ദേഹം പറഞ്ഞു. സ്റ്റീഫൻ ഹോക്കിങ്ങി​െൻറ ജീവിതത്തെ അടിസ്ഥാനമാക്കി ജെയിംസ് മാർഷ് സംവിധാനം ചെയ്ത ഹോളിവുഡ് ബയോപിക് തിയറി ഓഫ് എവരിതിങ് പ്രദർശിപ്പിച്ചു. ഹോക്കിങ്ങി​െൻറ മുൻഭാര്യ ജെയിൻ വിൽഡി ഹോക്കിങ് രചിച്ച ട്രാവലിങ് ടു ഇൻഫിനിറ്റി: മൈ ലൈഫ് വിത്ത് സ്റ്റീഫൻ എന്ന പുസ്തകത്തി​െൻറ ചലച്ചാത്രാവിഷ്കാരമാണിത്. രണ്ടു മണിക്കൂർ ദൈർഘ്യമുള്ള ചിത്രം കോഴിക്കോട് ഫിലിം സൊസൈറ്റിയാണ് പ്രദർശിപ്പിച്ചത്. ഹോക്കിങ്ങി​െൻറ സിദ്ധാന്തങ്ങളെ കുറിച്ചുള്ള പോസ്റ്ററുകളും പ്രദർശിപ്പിച്ചു. സൊസൈറ്റി പ്രസിഡൻറ് ഹരീഷ് പി. കടയപ്രത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.എൻ സുന്ദർരാജ് സ്വാഗതവും ശാസ്ത്രകേന്ദ്രം വിദ്യാഭ്യാസ ഓഫിസർ കെ.എം. സുനിൽ നന്ദിയും പറഞ്ഞു. photo ab
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.