ഫറോക്ക് നഗരസഭയിൽ കുടിവെള്ള പൈപ്പ്​ലൈൻ: 14 കോടിയുടെ പ്രവർത്തനാനുമതി

ഫറോക്ക്: നഗരസഭയിൽ കുടിവെള്ള പൈപ്പ്ലൈൻ സ്ഥാപിക്കുന്നതിന് 14 കോടിയുടെ പ്രവർത്തികൾക്ക് കിഫ്ബിയിൽപ്പെടുത്തി ഭരണാനുമതി ലഭിച്ചതായി വി.കെ.സി. മമ്മദ് കോയ എം.എൽ.എ അറിയിച്ചു. ഫറോക്ക് പെരുമുഖത്തെ ചെത്തലത്ത് പറമ്പിലെ 22.89 ലക്ഷം ലിറ്റർ കപ്പാസിറ്റിയുള്ള ഉപരിതല സംഭരണിയിലേക്ക് വെള്ളമെത്തിക്കുന്നതിനുള്ള പ്രധാന പൈപ്പ്ലൈൻ, വിതരണ ശൃംഖല, ബ്ലൂസ്റ്റാർ പമ്പിങ് സ്‌റ്റേഷൻ, ട്രാൻസ്ഫോർമർ സ്ഥാപിക്കൽ, മറ്റുമായാണ് വാട്ടർ അതോറിറ്റി പ്രോജക്ട് വിഭാഗം എസ്റ്റിമേറ്റ് തയാറാക്കിയത്. നിലവിൽ മെയിൽ ലൈനിൽനിന്നും നേരിട്ടാണ് ജല വിതരണം നടത്തുന്നത്. ഇത് പതിവായി പൈപ്പ്ലൈനുകൾ പൊട്ടുന്നതിന് കാരണമായിരുന്നു. പെരുമുഖം ടാങ്കിൽ വെള്ളമെത്തുന്നതോടെ നഗരസഭയിൽ തടസ്സമില്ലാതെ കുടിവെള്ളമെത്തിക്കാൻ കഴിയും. 2017-18 വർഷത്തെ ബജറ്റിൽ 10 കോടി അനുവദിച്ചിരുന്നു. എന്നാൽ, എസ്റ്റിമേറ്റ് തയാറാക്കിയപ്പോൾ 14 കോടി രൂപയായി. എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് ബാക്കി തുകകൂടി സർക്കാർ വകയിരുത്തുകയായിരുന്നു. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാറി​െൻറ കാലത്ത് എം.എൽ.എ ഫണ്ടിൽനിന്ന് പെരുമുഖത്ത് ഒ.എച്ച്. ടാങ്ക് നിർമിക്കുന്നതിന് 2.55 കോടിയും ഫറോക്ക് കരുവൻതിരുത്തിയിൽ പൈപ്പ്ലൈൻ സ്ഥാപിക്കുന്നതിന് അഞ്ചുകോടിയും എളമരം കരീം എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് രണ്ടുകോടിയും നൽകിയാണ് മേഖലയിൽ കുടിവെള്ളമെത്തിച്ചതെന്ന് വി.കെ.സി. മമ്മദ് കോയ എം.എൽ.എ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.