തദ്ദേശ സ്​ഥാപനങ്ങളുടെ കുടിവെള്ള വിതരണം:​ ക്രമക്കേട്​ തടയാൻ 'ജി.പി.എസ്​ പൂട്ട്​'

കെ.ടി. വിബീഷ് കോഴിക്കോട്: വരൾച്ച രൂക്ഷമായ പ്രദേശങ്ങളിൽ കുടിവെള്ളമെത്തിക്കാൻ ഇത്തവണ ജി.പി.എസ് ഘടിപ്പിച്ച ടാങ്കറുകൾ ഉപയോഗിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാർ നിർദേശം. ലോറിയിൽ കുടിവെള്ളം എത്തിക്കുന്നതിൽ മുൻവർഷങ്ങളിലുണ്ടായ വലിയ ക്രമക്കേടുകൾ മുൻനിർത്തിയാണ് ജി.പി.എസ് സംവിധാനമുള്ള ടാങ്കറുകൾ ഉപയോഗിക്കാൻ ഗ്രാമപഞ്ചായത്തുകളോടും നഗരസഭകളോടും കോർപറേഷനുകളോടും നിർദേശിച്ചത്. കുടിവെള്ള വിതരണം ജില്ലതല റവന്യൂ ഉദ്യോഗസ്ഥർക്ക് നിരീക്ഷിക്കാനുള്ള സംവിധാനവും ജി.പി.എസ് ട്രാക്കിങ് സംവിധാനവും തദ്ദേശ സ്ഥാപനങ്ങളുടെ ജില്ലതല മേധാവികൾ ഏർപ്പെടുത്തണം. ജി.പി.എസ് ലോഗും വാഹനത്തി​െൻറ ലോഗ് ബുക്കും പരിശോധിച്ച് വ്യത്യാസങ്ങളില്ലെന്ന് ഉറപ്പുവരുത്തിയശേഷമേ തദ്ദേശ സ്ഥാപന സെക്രട്ടറിമാർ തുക ചെലവഴിക്കാവൂ എന്നും സർക്കാർ നിർദേശിച്ചു. മാർച്ച് 31വരെ ഗ്രാമപഞ്ചായത്തുകൾ അഞ്ചര ലക്ഷവും നഗരസഭകൾ 11 ലക്ഷവും കോർപറേഷനുകൾ 16.50 ലക്ഷവും തനത് ഫണ്ടിൽനിന്ന് വിനിയോഗിക്കാനാണ് തദ്ദേശ വകുപ്പ് അനുമതി നൽകിയത്. ഏപ്രിൽ ഒന്നുമുതൽ മേയ് 31 വരെയുള്ള കാലയളവിൽ യഥാക്രമം 11 ലക്ഷം, 16.50 ലക്ഷം, 22 ലക്ഷം എന്നിങ്ങനെയും വിനിയോഗിക്കാം. മുൻവർഷങ്ങളിൽ തദ്ദേശ സ്ഥാപനങ്ങൾ കുടിവെള്ള വിതരണത്തിന് ടാങ്കർ ലോറിക്കാരെ ചുമതലപ്പെടുത്തുകയും അവർ പറയുന്ന ട്രിപ്പുകളുടെ എണ്ണത്തിനനുസരിച്ച് തുക കൈമാറുകയുമായിരുന്നു. അതുകൊണ്ടുതന്നെ, വലിയ ക്രമക്കേടുകൾ നടന്നു. എത്ര അളവിൽ വെള്ളം വിതരണം ചെയ്തു, എത്ര കുടുംബത്തിന് ലഭിച്ചു, ഏതൊക്കെ റൂട്ടിൽ വെള്ളം എത്തിച്ചു എന്നൊന്നും കൃത്യമായി പരിശോധിക്കാൻ സംവിധാനമില്ലാതിരുന്നതാണ് അഴിമതിക്ക് കളമൊരുക്കിയത്. ട്രിപ്പുകളുടെ എണ്ണം കൂട്ടിപറഞ്ഞാണ് ലോറിക്കാർ കൂടുതൽ തുക ൈകക്കലാക്കിയത്. ചിലയിടങ്ങളിൽ പഞ്ചായത്ത് അധികൃതർ തന്നെ െകാള്ളക്ക് കൂട്ടുനിന്നതായും ആക്ഷേപമുയർന്നു. ഇതുസംബന്ധിച്ച് നിരവധി പരാതികൾ വിജിലൻസിനടക്കം ലഭിച്ചു. ഇൗ സാഹചര്യത്തിലാണ് ഇത്തവണ ക്രമക്കേടുകൾ തടയാനുള്ള സർക്കാർ നടപടി. കുടിവെള്ള വിതരണ റിപ്പോർട്ട് രണ്ടാഴ്ച കൂടുേമ്പാൾ ജില്ല കലക്ടർമാർക്ക് നൽകണമെന്ന് തദ്ദേശ സ്ഥാപനങ്ങളുടെ ജില്ലതല മേധാവികളോട് വകുപ്പ് സെക്രട്ടറി ഡോ. ബി. അശോക് നിർദേശിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.