വള്ളിയൂർക്കാവ് ഉത്സവം: സുരക്ഷ ശക്തമാക്കാൻ തീരുമാനം

വിനോദി​െൻറ ആത്മഹത്യ: പോരാട്ടം പ്രവർത്തകരുടെ പ്രകടനം പുൽപള്ളി: വണ്ടിക്കടവ് പണിയ കോളനിയിലെ വിനോദി​െൻറ ആത്മഹത്യക്ക് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പോരാട്ടം പ്രവർത്തകർ പുൽപള്ളി ടൗണിൽ പ്രകടനം നടത്തി. ആത്മഹത്യക്ക് കാരണക്കാരായ കർണാടക വനപാലകരെ ശിക്ഷിക്കണമെന്നും പ്രശ്നം രഹസ്യമായി ഒത്തുതീർക്കാൻ ശ്രമിച്ചവർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രകടനം. ഷാേൻറാ ലാൽ, സി.കെ. ഗോപാലൻ, ഗിരിജ തുടങ്ങിയവർ നേതൃത്വം നൽകി. THUWDL25 പോരാട്ടം പ്രവർത്തകർ പുൽപള്ളി ടൗണിൽ നടത്തിയ പ്രകടനം ബാലാവകാശ വാരാചരണം: മീഡിയ അവാർഡ് ജെയ്സൺ തോമസിന് കൽപറ്റ: ചൈൽഡ് ലൈൻ വയനാട് കേന്ദ്രം നടത്തുന്ന ബാലാവകാശ വാരാചരണത്തോടനുബന്ധിച്ച് കുട്ടികളുമായി ബന്ധപ്പെട്ട മികച്ച റിപ്പോർട്ടിങ് ഏർപ്പെടുത്തിയ അവാർഡ് മലയാള മനോരമ റിപ്പോർട്ടർ ജെയ്സൺ തോമസിന് സമ്മാനിക്കും. കുട്ടികളുടെ അവകാശങ്ങൾ, അവരനുഭവിക്കുന്ന പ്രശ്നങ്ങൾ, സംരക്ഷണ സംവിധാനങ്ങൾ, ബാലസൗഹൃദ തദ്ദേശഭരണം എന്നിവ അടിസ്ഥാനമാക്കി 2017 നവംബർ 17ന് പ്രസിദ്ധീകരിച്ച കരുതാം കുട്ടികളെ , ഡിസംബർ ഒന്നിന് പ്രസിദ്ധീകരിച്ച കുഞ്ഞേ മാപ്പ് എന്നീ റിപ്പോർട്ടുകൾക്കാണ് അവാർഡ്. മാർച്ച് 31ന് കൽപറ്റ പ്രസ്ക്ലബിൽ ജില്ല കലക്ടർ എസ്. സുഹാസ് സമ്മാനിക്കും. ജില്ല ഇൻഫർമേഷൻ ഓഫിസർ കെ.പി. അബ്ദുൾ ഖാദർ അധ്യക്ഷത വഹിക്കും. വാരാചരണത്തി​െൻറ ഭാഗമായി നടന്ന ജില്ലതല പെയിൻറിങ് മത്സര വിജയികൾക്കുള്ള സമ്മാന വിതരണവും നടക്കും. THUWDL26 jaison ജെയ്സൺ തോമസ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.