കീഴാറ്റൂരിലേക്ക്​ വയനാട്ടിൽനിന്ന്​ പശ്ചിമഘട്ട സംരക്ഷണ സമിതി മാർച്ച്​

കൽപറ്റ: നെൽവയൽ സംരക്ഷണത്തിനുള്ള വയൽക്കിളികളുടെ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി വയനാട്ടിൽനിന്ന് കീഴാറ്റൂരിലേക്ക് മാർച്ച് നടത്തും. 24ന് രാവിലെ 10ന് കൽപറ്റയിൽ ചെയർപേഴ്സൺ സുലോചന രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കണ്ണൂർ ജില്ലയിൽ 25ന് എത്തും. ഉച്ച രണ്ടിന് തളിപ്പറമ്പിൽനിന്ന് കീഴാറ്റൂരിലേക്ക് മാർച്ച് നടക്കുമെന്ന് സമിതി ഭാരവാഹികൾ പറഞ്ഞു. കെ.വി. പ്രകാശൻ, പി.ടി. പ്രമോദ്, ബഷീർ, ആനന്ദ് ജോൺ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.