മാലിന്യ നിക്ഷേപം: പ്രതിഷേധവുമായി ജനകീയ സമിതി

പാറക്കടവ്: കണ്ണൂർ-കോഴിക്കോട് ജില്ല അതിർത്തിയായ മുണ്ടത്തോട് പാലത്തിനു സമീപവും തോട്ടിലും മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ ലോക ജലദിനത്തിൽ മുണ്ടത്തോട് പുഴസംരക്ഷണ സമിതിയുടെയും വാർഡ് ശുചിത്വ മിഷ​െൻറയും ആഭിമുഖ്യത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. വാഹനങ്ങളിൽ മാലിന്യം കൊണ്ടുവന്ന് തള്ളുന്നത് തടയാൻ പ്രദേശത്ത് സി.സി.ടി.വി നിരീക്ഷണം ഏർപ്പെടുത്താനും പൊലീസ് പെട്രോളിങ് ആവശ്യപ്പെടാനും പ്രദേശത്തെ കാടുവെട്ടിത്തെളിക്കാനും യോഗം തീരുമാനിച്ചു. സംഗമം തൂണേരി ബ്ലോക്ക് പഞ്ചായത്തംഗം എ. ആമിന ടീച്ചർ ഉദ്ഘാടനം ചെയ്തു. വി.കെ. അബ്ദുള്ള, ടി.കെ. ജാബിർ മാസ്റ്റർ, ആർ.പി. ഹസ്സൻ, പി. കുഞ്ഞബ്ദുള്ള, ടി. അനിൽകുമാർ, സഹീർ വാച്ചാൽ, ഹംസ കയ്യാല, ഹെൽത്ത് ഇൻസ്പെക്ടർമാരായ ഗംഗാധരൻ, അഹമ്മദ്, രാജേഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.