വയൽക്കിളികളെ സംരക്ഷിക്കേണ്ട ചുമതല ബി.ജെ.പി ഏറ്റെടുക്കും ^കെ. സുരേന്ദ്രൻ

വയൽക്കിളികളെ സംരക്ഷിക്കേണ്ട ചുമതല ബി.ജെ.പി ഏറ്റെടുക്കും -കെ. സുരേന്ദ്രൻ കൊയിലാണ്ടി: കീഴാറ്റൂരിൽ നടക്കുന്ന കർഷക സമരത്തെ വയൽകഴുകന്മാരുടെ സമരമെന്ന് അധിക്ഷേപിക്കുകയും പൊലീസിനെയും പാർട്ടി ഗുണ്ടകളേയും ഉപയോഗിച്ച് അടിച്ചൊതുക്കാൻ ശ്രമിക്കുകയുമാണ് സി.പി.എമ്മെന്നും ഈ സാഹചര്യത്തിൽ വയൽക്കിളികൾ നടത്തുന്ന സമരത്തെ സംരക്ഷിക്കേണ്ട ചുമതല ബി ജെ.പി ഏറ്റെടുക്കുമെന്ന് സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രൻ പറഞ്ഞു. കേരള സർക്കാറി​െൻറ ജനദ്രോഹ നയങ്ങൾക്കെതിരെ എൻ.ഡി.എ കൊയിലാണ്ടിയിൽ നടത്തിയ രാപകൽ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വി. സത്യൻ അധ്യക്ഷത വഹിച്ചു. ദാസൻ പാലപ്പളളി, പ്രകാശൻ, ഇക്ബാൽ ഖാൻ, സുരേഷ് കുമാർ, ടി. ബാലസോമൻ, പി. രഘുനാഥ്, രാമദാസ് മണലേരി, ജയപ്രകാശ് കായണ്ണ, ടി.കെ. പത്മനാഭൻ, വായനാരി വിനോദ്, വി.കെ. ജയൻ, വി. കേളപ്പൻ, കെ.പി. മോഹനൻ, അഖിൽ പന്തലായനി, വി.കെ. മുകുന്ദൻ, സി.പി. രവീന്ദ്രൻ, എസ്.എസ്. അതുൽ എന്നിവർ സംസാരിച്ചു. നഗരസഭയുടെ ജലസഭ കൊയിലാണ്ടി: ജലം ജീവാമൃതം എന്ന സന്ദേശം ഉയര്‍ത്തി നഗരസഭയുടെ ജലസഭ നടന്നു. നഗരസഭ ചെയര്‍മാന്‍ കെ. സത്യൻ, മാന്ത്രികന്‍ശ്രീജിത്തിനൊപ്പം ചേര്‍ന്ന് ജലമാണ് ജീവന്‍ എന്ന സന്ദേശം ഉയര്‍ത്തുന്ന മാജിക് അവതരിപ്പിച്ചായിരുന്നു ഉദ്ഘാടനം. പ്രഫ. തോമസ്തേവര ജലസുരക്ഷയെപ്പറ്റി ക്ലാസ് എടുത്തു. നഗരസഭ വൈസ്‌ ചെയര്‍പേഴ്‌സന്‍വി.കെ. പത്മിനി അധ്യക്ഷത വഹിച്ചു. എൻ.കെ. ഭാസ്‌കരന്‍, വി.കെ. അജിത, എം. സുരേന്ദ്രൻ, ശ്രീജാറാണി, വി.പി. ഇബ്രാഹിംകുട്ടി, പി.വി. മാധവൻ, വി.വി. സുധാകരന്‍, സി. സത്യചന്ദ്രൻ, രവി, എൻ.വി. ബാലകൃഷ്ണന്‍, സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു. കെ. ഷിജു സ്വാഗതവും അബ്ദുൽ മജീദ് നന്ദിയും പറഞ്ഞു. ഇന്ന് കൊടിയേറും കൊയിലാണ്ടി: ഉത്തര മലബാറിലെ പ്രധാന ക്ഷേത്രോത്സവങ്ങളിൽ ഒന്നായ കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവത്തിന് ഇന്ന് കൊടിയേറും. വെള്ളിയാഴ്ച പുലർച്ചെ 4.30 ന് പള്ളിയുണർത്തൽ, 6.30ന് മേൽശാന്തി ക്ഷേത്രത്തിൽ പ്രവേശിക്കുന്ന ചടങ്ങ്, പുണ്യാഹം, കൊടിയേറ്റം, കാഴ്ചശീവേലി, ശിവപൂജ, പന്തീരടി പൂജ എന്നിവ നടക്കും. ശീവേലിക്കുശേഷം കൊല്ലം ശ്രീ കൊണ്ടാടും പടി ക്ഷേത്രത്തിൽനിന്ന് ആദ്യ അവകാശ വരവ് പിഷാരികാവിൽ എത്തും. ശേഷം കുന്യോറമല ഭഗവതി ക്ഷേത്രം, കുട്ടത്തുകുന്ന്, പണ്ടാരക്കണ്ടി, പുളിയഞ്ചേരി എന്നിവിടങ്ങളിൽനിന്നുള്ള വരവുകളും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.