ജപ്പാൻ പൈപ്പ്​ പൊട്ടി കുടിവെള്ളം പാഴായി

നന്മണ്ട: കോഴിക്കോട് ബാലുശ്ശേരി റോഡിൽ നന്മണ്ട 13ൽ ജപ്പാൻ കുടിെവള്ള വിതരണ പൈപ്പ് പൊട്ടി ജലം പാഴാവുന്നു. വ്യാഴാഴ്ച ഉച്ചയോടെയാണ് കുമാരംപൊയിൽ ക്ഷീര സഹകരണ സംഘത്തിനു മുന്നിൽ പൈപ്പ് പൊട്ടിയത്. നാടെങ്ങും ജലദിനം ആചരിക്കുേമ്പാഴാണ് വാട്ടർ അതോറിറ്റിയുടെ വക റോഡരികിൽ ജലപ്രളയം. വെള്ളം ഒഴുകി ഒാടകളിലും റോഡിലെ കുഴിയിലും തളംകെട്ടി നിൽക്കുന്നു. കുടിവെള്ള വിതരണ പൈപ്പി​െൻറ ചോർച്ച പരിശോധിക്കാൻ എവിടെയോ വാൾവ് തുറന്നതായിരിക്കാം നന്മണ്ട 13ലുള്ള ചോർച്ചക്ക് കാരണമായി നാട്ടുകാർ പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.