ജലസംരക്ഷണ പ്രമേയത്തിന്​ വിലക്ക്

കൊയിലാണ്ടി: നഗരസഭ സംഘടിപ്പിച്ച ജലസഭയിൽ ജലസംരക്ഷണ പ്രമേയത്തിന് വിലക്ക്. അന്താരാഷ്ട്ര ജലദിനവുമായി ബന്ധപ്പെട്ടായിരുന്നു ജലസഭ ചേർന്നത്. നന്തി-ചെങ്ങോട്ടുകാവ് ബൈപാസ് വിരുദ്ധ കർമസമിതിയാണ് പ്രമേയം അവതരിപ്പിക്കാൻ ശ്രമിച്ചത്. അനുമതി നിഷേധിച്ചതിനാൽ ഇവർ ഇറങ്ങിപ്പോയി. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നന്തി മുതൽ ചെങ്ങോട്ടുകാവുവരെ ബൈപാസ് നിർമിക്കാൻ ശ്രമം നടക്കുന്നുണ്ട്. ഇതിനെതിരെ പരിസ്ഥിതിവാദികൾ ഉൾെപ്പടെ പ്രക്ഷോഭത്തിലാണ്. 600 കിണറുകൾ, ഏക്കർ കണക്കിന് വയലുകൾ, തണ്ണീർതടങ്ങൾ, ഏഴു കുന്നുകൾ, കുളങ്ങൾ, 640 വീടുകൾ തുടങ്ങിയവ നശിക്കുമെന്ന് ഇവർ പറയുന്നു. പ്രതിഷേധത്തിന് രാമദാസ് തൈക്കണ്ടി, പി. രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.