പയ്യോളി: ലൈൻമാെൻറ ഇടപെടലിൽ സഹോദരിമാർ താമസിക്കുന്ന വീട്ടിൽ വെളിച്ചമെത്തി. മേലടി വൈദ്യുതി ഒാഫിസിലെ ലൈൻമാൻ കെ. ശശിയുടെ ഇടപെടലിലാണ് ഇരിങ്ങൽ സർഗാലയക്ക് സമീപം കിഴക്കയിൽ ജാനകിയുടെയും സഹോദരി സരോജിനിയുടെയും വീട്ടിലേക്ക് വൈദ്യുതിയെത്തിയത്. സഹോദരിമാരുടെ വീട്ടിൽ വൈദ്യുതിയില്ലാത്ത വിവരം അറിഞ്ഞ ശശി സുഹൃത്തായ വയർമാൻ കെ.വി. ബൈജുവിെൻറ സഹായത്തോടെ പ്രവൃത്തി ചെയ്യുകയായിരുന്നു. ഏതാണ്ട് 15,000 രൂപയുടെ ഇലക്ട്രിക്കൽ സാധനങ്ങൾ വാങ്ങി ശശിയും ബൈജുവും സൗജന്യമായി വയറിങ് നടത്തിയാണ് വൈദ്യുതിയെത്തിച്ചത്. ജാനകിക്ക് പഞ്ചായത്തിൽനിന്നും ലഭിച്ച തുക ഉപയോഗിച്ചാണ് വീട് നിർമിച്ചത്. പണം തീർന്നതിനാൽ വീടിെൻറ തേപ്പുപോലും നടന്നിട്ടില്ല. മേലടി അസി. എൻജിനീയർ (കെ.എസ്.ഇ.ബി) സജു എബ്രഹാം സ്വിച്ച് ഒാൺ കർമം നിർവഹിച്ചു. കൗൺസിലർ കെ. വത്സല അധ്യക്ഷത വഹിച്ചു. സബ് എൻജിനീയർമാരായ സുജിത്ത് കുമാർ, ഷിൻ മോൻ, ഒാവർസിയർമാരായ ദശപുത്രൻ, ദിനേശൻ, കെ. രമേശൻ, ലൈൻമാന്മാരായ പ്രദീപൻ, രതീശൻ, വർക്കർമാരായ അജിത്ത്, സജിലേഷ് എന്നിവർ സംബന്ധിച്ചു. വനിത വായനശാലക്ക് ഫർണിച്ചർ ബാലുശ്ശേരി: ഗ്രാമപഞ്ചായത്ത് വനിത വായനശാലക്ക് ജനകീയാസൂത്രണ പദ്ധതി പ്രകാരം ഫർണിച്ചർ നൽകി. 50,000 രൂപക്കുള്ള ഫർണിച്ചർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രൂപലേഖ കൊമ്പിലാട് വിതരണം ചെയ്തു. വാർഡ് അംഗം എൻ.പി. നദീഷ് കുമാർ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം വി.എം. പ്രമീള, ഗിരിജ പാർവതി എന്നിവർ സംസാരിച്ചു. സി.ഡി.എസ് അംഗം ദീപ സതീഷ് സ്വാഗതവും എ.ഡി.എസ് സെക്രട്ടറി പി.എ. അസീന നന്ദിയും പറഞ്ഞു. കിഡ്ഫെസ്റ്റ് ആനക്കുട്ടി ഉദ്ഘാടനം ചെയ്യും ബാലുശ്ശേരി: കണ്ണേങ്കാട് പഴശ്ശിരാജ യൂനിവേഴ്സൽ പബ്ലിക് സ്കൂളിെൻറ ആഭിമുഖ്യത്തിൽ കിഡ്ഫെസ്റ്റ് സംഘടിപ്പിക്കുന്നു. മൂന്ന് മുതൽ അഞ്ച് വയസ്സ് വരെയുള്ള കുഞ്ഞുങ്ങളും അവരുടെ അമ്മമാരുമാണ് കിഡ്ഫെസ്റ്റിൽ പെങ്കടുക്കുക. 28ന് രാവിലെ ഒമ്പത് മണിക്ക് മിനി എന്ന ആനക്കുട്ടിയാണ് കിഡ്ഫെസ്റ്റിെൻറ ഉദ്ഘാടനം നിർവഹിക്കുക. പത്മശ്രീ നേടിയ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ, പ്രശസ്ത മാന്ത്രികൻ ആർ.കെ. മലയത്ത്, സിനിമ-സീരിയൽ താരങ്ങൾ എന്നിവർ വിവിധ ചടങ്ങുകളിലായി പെങ്കടുക്കും. അഞ്ചു മുതൽ പത്തു വരെ ക്ലാസുകളിൽ ഇൗ വർഷം മുതൽ ബൈജൂസ് ലേണിങ് ആപ് സംവിധാനം ഒരുക്കുമെന്നും സ്കൂൾ ഭാരവാഹികളായ ഡോ. കെ. ഗിരീഷ് ചന്ദ്രൻ, കെ. പ്രവീൺകുമാർ, പി. രാജേഷ് കുമാർ, എൻ.വി. സദാനന്ദൻ, കെ. പ്രദീഷ്, രവീന്ദ്രൻ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.