ചെങ്ങോട്മല ഖനനം; ജനകീയ പ്രതിരോധം തീർക്കണം ^യൂത്ത്​ലീഗ്

ചെങ്ങോട്മല ഖനനം; ജനകീയ പ്രതിരോധം തീർക്കണം -യൂത്ത്ലീഗ് പേരാമ്പ്ര: അതിഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതം ഉണ്ടാക്കുന്ന ചെങ്ങോട്മല ഖനനം ജനകീയ പ്രതിരോധത്തിലൂടെ തടയണമെന്ന് മുസ്‌ലിം യൂത്ത്ലീഗ് നൊച്ചാട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ഖനനവിരുദ്ധ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നൊച്ചാട് പഞ്ചായത്ത് മുസ്ലിം യൂത്ത്ലീഗി​െൻറ ആഭിമുഖ്യത്തിൽ ഏപ്രിൽ മൂന്നിന് വൈകീട്ട് നാലുമണിക്ക് ചാലിക്കരയിൽ വെച്ച് ചെങ്ങോട്മല ഖനനം യുവാക്കൾക്ക് പറയാനുള്ളത് എന്ന വിഷയത്തിൽ തുറന്ന ചർച്ച സംഘടിപ്പിക്കും. പരിപാടിയിൽ പരിസ്ഥിതിപ്രവർത്തകരും വിവിധ രാഷ്ട്രീയ യുവജന സംഘടന പ്രതിനിധികളും പങ്കെടുക്കും. മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.സി. ഉബൈദ് യോഗം ഉദ്ഘാടനം ചെയ്തു. ആലോചന യോഗത്തിൽ പഞ്ചായത്ത്‌ മുസ്ലിം യൂത്ത് ലീഗ് പ്രസിഡൻറ് പി.സി. മുഹമ്മദ് സിറാജ് അധ്യക്ഷത വഹിച്ചു. ആർ.കെ. മുനീർ, വി.പി. റിയാസ് സലാം, ടി.പി. നാസർ, മുഹമ്മദാലി കന്നാട്ടി, കെ.എം. സിറാജ്, സലിം മിലാസ്, പി. ഹാരിസ്, ഷമീം അഹമ്മദ്, കെ.എം. ഷാമിൽ, പി.കെ. അസ്ബീർ, സി.എച്ച്. ശാഹിദ്, ഉബൈദ് ചെറുവറ്റ, ഗഫൂർ വാല്യക്കോട്, ആർ. ഷബീർ, ടി.പി. അനസ് എന്നിവർ സംസാരിച്ചു. പാലിയേറ്റിവ് പ്രവർത്തനം പേരാമ്പ്ര: പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ എരവട്ടൂർ പ്രദേശം കേന്ദ്രീകരിച്ച് പാലിയേറ്റിവ് പ്രവർത്തനം നടത്താൻ എ.കെ. നായർ സ്മാരക ചാരിറ്റബ്ൾ ട്രസ്റ്റ് രൂപവത്കരിച്ചു. ട്രസ്റ്റി​െൻറ മേൽനോട്ടത്തിൽ 16, 17, 18, 19 വാർഡുകളിൽ ആരോഗ്യ സർവേ നടത്തും. ഇതിനായി 10 സോണൽ കമ്മിറ്റികൾ രൂപവത്കരിക്കും. കിടപ്പുരോഗികളുടെ വീടുകളില്‍ എല്ലാ മാസവും രണ്ടുതവണയെങ്കിലും സന്ദര്‍ശിച്ച് സൗജന്യ പാലിയേറ്റിവ് സേവനം നല്‍കും. പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് സന്നദ്ധ വളൻറിയര്‍മാരും പെയ്ഡ് വളൻറിയര്‍മാരും ഉണ്ടാകും. മേയ് മുതൽ ഇതിന് തുടക്കംകുറിക്കും. യോഗം പി. ബാലൻ അടിയോടി ഉദ്ഘാടനം ചെയ്തു. എ.കെ. തറുവയ് ഹാജി മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെംബർ കെ.കെ. ലിസി അധ്യക്ഷത വഹിച്ചു. വി.കെ. പ്രമോദ്, കെ.പി. ഗോപി, കെ.സി. കുഞ്ഞബ്ദുല്ല, കെ.പി. രവി, ടി.എം. ബാലകൃഷ്ണൻ മാസ്റ്റർ, ഇ.എം. ബാബു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി. ബാലൻ അടിയോടി (ചെയർ), ഒ.കെ. ബാലകൃഷ്ണൻ, സുരേഷ് ബാബു കോങ്ങോട്ട്, കെ. ഭരതൻ, കെ.പി. ഗോപി (വൈസ് ചെയർ), ഇ.എം. ബാബു (ജന. സെക്ര), കെ.സി. കുഞ്ഞബ്ദുല്ല, കെ.പി. രവി, വനജ ആനേരി, എം.എം. ബാലകൃഷ്ണൻ (ജോ. സെക്ര), ടി.എം. ബാലകൃഷ്ണൻ (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.