തിരുവമ്പാടി സഹകരണ ബാങ്കിലെ തിരിമറി: സമഗ്ര അന്വേഷണം വേണം -യൂത്ത് ലീഗ്

തിരുവമ്പാടി: സർവിസ് സഹകരണ ബാങ്ക് മെയിൻ ബ്രാഞ്ച് മാനേജർ പണയ സ്വർണമുപയോഗിച്ച് നടത്തിയ സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് മുസ്ലിം യൂത്ത് ലീഗ് തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ബാങ്ക് മാനേജർ സാമ്പത്തിക തിരിമറി നടത്തിയെന്ന് ബാങ്ക് അച്ചടക്ക സമിതി തന്നെ കണ്ടെത്തിയതിലൂടെ ബാങ്കിൽ ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകൾ നടന്നതായാണ് സൂചിപ്പിക്കുന്നത്. ക്രമക്കേടിൽ ബാങ്ക് ഭരണസമിതിക്കുള്ള പങ്കിനെക്കുറിച്ചും അന്വേഷിക്കണം. ബാങ്ക് അച്ചടക്ക സമിതി തയാറാക്കിയ കുറ്റപത്രം പുറത്തായതിലൂടെ സി.പി.എം നേതൃത്വം നൽകുന്ന ബാങ്ക് ഭരണസമിതിക്കുള്ളിലും അഭിപ്രായ വ്യത്യാസങ്ങൾ ഉെണ്ടന്നാണ് വ്യക്തമാകുന്നത്. ഗുരുതര ക്രമക്കേടുകൾ നടന്നിട്ടും അത് മറച്ചുപിടിക്കാനാണ് ഭരണസമിതി ശ്രമിക്കുന്നതെന്ന് യോഗം കുറ്റപ്പെടുത്തി. നിയോജക മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ജലീൽ കൊടിയത്തൂർ ഉദ്ഘാടനം ചെയ്തു. റഫീഖ് തെങ്ങിൻച്ചാലിൽ അധ്യക്ഷത വഹിച്ചു. റാഫി മുണ്ടുപാറ, കെ.എ. അബ്ദുറഹിമാൻ, അബ്ദുനാസർ തേക്കുംതോട്ടം, അറഫി കാട്ടിപരുത്തി, ഫിറോസ് കീഴേപ്പാട്ട്, അബു വരടായി, കെ.ടി. ഫൈസൽ, ശമീർ തയ്യിൽ, സുമൈദ് ആനക്കാംപൊയിൽ, ഫൈസൽ മാതംവീട്ടിൽ, ഇസ്മയിൽ സ്രാമ്പിക്കൽ, റാസിഖ് കീഴേപ്പാട്ട്, അലി ചവലപ്പാറ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.