നല്ലൂര്‍നാട് കാന്‍സര്‍ കെയര്‍ സെൻററില്‍ റേഡിയേഷന്‍ ചികിത്സ തുടങ്ങുന്നു

കല്‍പറ്റ: നല്ലൂര്‍നാടുള്ള ജില്ല കാന്‍സര്‍ കെയര്‍ സ​െൻററില്‍ റേഡിയേഷന്‍ ചികിത്സ തുടങ്ങുന്നു. ആറ്റമിക് എനര്‍ജി റെഗുലേറ്ററി ബോര്‍ഡി​െൻറ ലൈസന്‍സ് ലഭിക്കുന്നതോടെ റേഡിയേഷന്‍ ചികിത്സ ആരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ബാബാട്രോണ്‍ 2 റേഡിയോ തെറപ്പി യൂനിറ്റ് ഇൻസ്റ്റലേഷനും റേഡിയോ ആക്ടിവ് സോഴ്സ് ലോഡിങ്ങിനും ശേഷം ലഭിക്കേണ്ട കമീഷനിങ് അപ്രൂവല്‍ സ​െൻററിനു ഇക്കഴിഞ്ഞ ജനുവരി ഒമ്പതിനു ലഭിച്ചിട്ടുണ്ട്. റേഡിയേഷന്‍ ഓങ്കോളജിസ്റ്റി​െൻറയും റേഡിയേഷന്‍ ഫിസിസിസ്റ്റി​െൻറയും ഒന്നുവീതവും റേഡിയേഷന്‍ ടെക്നോളജിസ്റ്റി​െൻറ രണ്ടും തസ്തികകളില്‍ നിയമനം പൂര്‍ത്തിയായി. റേഡിയേഷന്‍ ചികിത്സക്കുള്ള ലൈസന്‍സ് വൈകാതെ ലഭിച്ചേക്കുമെന്നാണ് കാന്‍സര്‍ കെയര്‍ യൂനിറ്റ് നോഡല്‍ ഓഫിസര്‍ ഡോ. സന്തോഷ്കുമാര്‍ സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ രജിസ്ട്രാര്‍ക്ക് അയച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. കാന്‍സര്‍ കെയര്‍ സ​െൻററി​െൻറ ശോച്യാവസ്ഥ സംബന്ധിച്ച് മാനന്തവാടി ദ്വാരകയിലെ സാമൂഹിക പ്രവര്‍ത്തകന്‍ കെ.കെ. നാസര്‍ നല്‍കിയ പരാതിയിൽ മനുഷ്യാവകാശ കമീഷന്‍ റിപ്പോര്‍ട്ട് തേടിയിരുന്നു. വയനാട് ഹെല്‍ത്ത് േപ്രാജക്ടി​െൻറ ഭാഗമായി പട്ടികവര്‍ഗ ക്ഷേമ വകുപ്പ് ആരംഭിച്ചതാണ് അംബേദ്കര്‍ ട്രൈബല്‍ ആശുപത്രി. 1996 ഡിസംബര്‍ ഏഴിനാണ് ഇവിടെ ഒ.പി വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചത്. 2002 ജൂണ്‍ ഏഴിനു കിടത്തിച്ചികിത്സ വിഭാഗം തുടങ്ങി. ജില്ല കലക്ടര്‍ ചെയര്‍മാനായ സൊസൈറ്റിയുടെ മേല്‍നോട്ടത്തിലായിരുന്നു ആശുപത്രി പ്രവര്‍ത്തനം. 2007 ഒക്ടോബര്‍ 18നു പട്ടികവര്‍ഗ ക്ഷേമ വകുപ്പ് സ്ഥാപനം ആരോഗ്യ വകുപ്പിനു കൈമാറി. ഇതോടെ, ആദിവാസി ഇതര വിഭാഗങ്ങള്‍ക്കും ആശുപത്രിയുടെ സേവനം ലഭ്യമായി. പിന്നീട് ആതുരാലയത്തെ സ്പെഷാലിറ്റി ആശുപത്രിയായി ഉയര്‍ത്തി തസ്തികകള്‍ അനുവദിച്ചു. സ്വന്തമായുള്ള ഏഴര ഏക്കര്‍ വളപ്പിലാണ് നല്ലൂര്‍നാട് ആശുപത്രി കെട്ടിട സമുച്ചയം. ഒരേ സമയം 25 രോഗികളെ കിടത്തിച്ചികിത്സിക്കുന്നതിനുള്ള വാര്‍ഡുകളും മുറികളും ലബോറട്ടറിയും എക്സ്റേ യൂനിറ്റ് ഉള്‍പ്പെടെ അനുബന്ധ സംവിധാനങ്ങളും ആശുപത്രിയിലുണ്ട്. ആശുപത്രിയില്‍ 2013 ജൂലൈയിലാണ് ജില്ല കാന്‍സര്‍ കെയര്‍ സ​െൻറര്‍ പ്രവര്‍ത്തമാരംഭിച്ചത്. സര്‍ക്കാര്‍ മേഖലയില്‍ അര്‍ബുദ ചികിത്സാ സൗകര്യമില്ലാത്ത ജില്ലകളില്‍ ബേസിക് പാലിയേറ്റിവ് കീമോ തെറപ്പി യൂനിറ്റുകള്‍ അനുവദിക്കാനുള്ള മന്ത്രിസഭ തീരുമാനമാണ് ഇതിനു സഹായകമായത്. വൈകാതെ ഒരേ സമയം 10 രോഗികള്‍ക്ക് കീമോ തെറപ്പി നല്‍കാന്‍ ശേഷിയുള്ള മോണിറ്ററിങ് സംവിധാനത്തോടെയുള്ള വാര്‍ഡ് ആശുപത്രിയില്‍ സജ്ജമാക്കി. വിദഗ്ധരുടെ സേവനം വര്‍ക്കിങ് അറേഞ്ച്മ​െൻറില്‍ ലഭ്യമാക്കി ക്യൂറേറ്റിവ് കീമോ തെറപ്പിയും ഇവിടെ നല്‍കുന്നുണ്ട്. രണ്ട് ഡോക്ടര്‍മാരും രണ്ട് സ്റ്റാഫ് നഴ്സുമാണുള്ളത്. ജില്ലയിലെ അര്‍ബുദ രോഗികള്‍ നിലവില്‍ വിദഗ്ധ ചികിത്സക്ക് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി, മലബാര്‍ കാന്‍സര്‍ സ​െൻറര്‍, തിരുവനന്തപുരം റീജനല്‍ കാന്‍സര്‍ സ​െൻറര്‍ എന്നിവയെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ആദിവാസി വിഭാഗങ്ങളിലടക്കം വയനാട്ടിൽ അര്‍ബുദരോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. 2013-14ല്‍ സ​െൻററില്‍ 88 പേര്‍ക്കാണ് കീമോതെറപ്പി നല്‍കിയത്. പട്ടികവര്‍ഗ വിഭാഗത്തില്‍നിന്നുള്ളതാണ് ഇതില്‍ 52 പേര്‍. 2016-17ല്‍ സ​െൻററില്‍ കീമോതെറപ്പിക്ക് വിധേയരായ 1078 പേരില്‍ 483 പേര്‍ ആദിവാസികളാണ്. 2017-18ല്‍ ഡിസംബര്‍ വരെ 357 ആദിവാസികളടക്കം 796 പേര്‍ക്ക് കീമോതെറപ്പി നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.