എസ്.എസ്.എൽ.സി െഎ.ടി പരീക്ഷക്ക് അവസരം കോഴിക്കോട്: കോഴിക്കോട് വിദ്യാഭ്യാസ ജില്ല പരിധിയിലെ സ്കൂളുകളിൽപെട്ട 2012 മാർച്ച് മുതൽ എസ്.എസ്.എൽ.സി െഎ.ടി പരീക്ഷക്ക് പെങ്കടുക്കാത്തതും പരാജയപ്പെട്ടതുമായ വിദ്യാർഥികൾക്ക് മാർച്ച് 27ന് രാവിലെ 9.30ന് കോഴിക്കോട് ബി.ഇ.എം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ െഎ.ടി പ്രാക്ടിക്കൽ പരീക്ഷ നടത്തും ഫെബ്രുവരിയിൽ നടത്തിയ എസ്.എസ്.എൽ.സി െഎ.ടി പരീക്ഷക്ക് വിവിധ കാരണങ്ങളാൽ പെങ്കടുക്കാൻ കഴിയാതെ വന്നിട്ടുള്ള സ്കൂൾ ഗോയിങ് വിഭാഗം പരീക്ഷാർഥികൾ ഇതേ പരീക്ഷയിൽ പെങ്കടുക്കാമെന്ന് ഡി.ഇ.ഒ അറിയിച്ചു. അപേക്ഷ ക്ഷണിച്ചു കോഴിക്കോട്: 2017-18 വർഷത്തെ ഹിന്ദി ഡിേപ്ലാമ ഇൻ ലാംഗ്വേജ് എജുക്കേഷൻ കോഴ്സിന് അേപക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറങ്ങൾക്കും വിശദ വിവരങ്ങൾക്കുമായി കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയവുമായി ബന്ധപ്പെേടണ്ടതാണ്. അപേക്ഷകർ ഏപ്രിൽ 24ന് മുമ്പായി അപേക്ഷ വിദ്യാഭ്യാസ ഉപഡയറക്ടർ ഒാഫിസിൽ സമർപ്പിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.