നടുവത്തൂർ യു.പി സ്കൂൾ വാർഷികാഘോഷം

മേപ്പയൂർ: നടുവത്തൂർ യു.പി സ്കൂളി​െൻറ 109 വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനവും കലാഭവൻ സരിഗ ഉദ്ഘാടനം ചെയ്തു. മുണ്ടശ്ശേരി അവാർഡ് ജേതാവ് ശിവദാസ് പൊയിൽകാവ് മുഖ്യപ്രഭാഷണം നടത്തി. ദേശീയ അധ്യാപക അവാർഡ് ജേതാവ് ഡോ. പി.കെ. ഷാജി വിരമിക്കുന്ന അധ്യാപകർക്ക് ഉപഹാരം സമർപ്പിച്ചു. കുട്ടികൾക്കുള്ള പഠനസഹായ വിതരണം പി.ടി.എ പ്രസിഡൻറ് സി.കെ. ബാലകൃഷ്ണൻ നിർവഹിച്ചു. കൊയിലാണ്ടി ബി.പി.ഒ എം.ജി. ബൽരാജ് അദ്ദേഹം ഏർപ്പെടുത്തിയ സ്കോളർഷിപ് വിതരണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.പി. ഗോപാലൻ നായർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് പ്രേമ തിരുമംഗലത്ത് മീത്തൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം രാജേഷ് കീഴരിയൂർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സവിത നിരത്തി​െൻറ മീത്തൽ, രജിത കടവത്ത് വളപ്പിൽ, എം.എം. രവീന്ദ്രൻ, ചുക്കോത്ത് ബാലൻ നായർ, മജ്റൂഫ്, ടി.പി. നാരായണൻ, രമേശൻ മത്താനത്ത്, പി.കെ. ബിന്ദു, യു.എൻ. മോഹനൻ, സ്കൂൾ ലീഡർ മുഹമ്മദ് സാബിത്ത്, ഐ. സജീവൻ, എൻ. വിജയൻ എന്നിവർ സംസാരിച്ചു. വാർഷികാഘോഷത്തോടനുബന്ധിച്ച് നടന്ന വർണോത്സവം പ്രസിദ്ധ ചിത്രകല അധ്യാപിക നിത്യ ടീച്ചർ ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.