വീടിനുമുമ്പിലെ തേക്ക്​ രാസവസ്തു ഉപയോഗിച്ച് നശിപ്പിച്ച നിലയിൽ

ഫറോക്ക്: വീടിനു മുന്നിലെ ഭീമൻ തേക്കുമരത്തിൽ രാസവസ്തു ചേർത്ത നിലയിൽ കണ്ടെത്തി. കൊളത്തറ കച്ചേരിപ്പറമ്പ് എ.എം.എൽ.പി സ്കൂളിന് സമീപം താമസിക്കുന്ന മുളക്കലകത്ത് അഹമ്മദ് കുട്ടിയുടെ ഉടമസ്ഥതയിലുള്ള വീടി​െൻറ മുൻവശത്തെ വലിയ തേക്കിലാണ് രാസവസ്തുവായ മെർക്കുറി വെച്ച് നശിപ്പിച്ചതായി കണ്ടെത്തിയത്. ദിവസേന ഒട്ടേറെ സ്കൂൾ വിദ്യാർഥികൾ യാത്രചെയ്യുന്ന വഴിയോട് ചേർന്നുള്ള തേക്കുമരത്തിലെ രാസവസ്തുവി​െൻറ അസഹ്യമായ ഗന്ധം പരക്കുന്നത് സമീപവാസികളെ പ്രയാസത്തിലാക്കി. തേക്ക് നശിപ്പിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വീട്ടുടമ നല്ലളം പൊലീസിൽ പരാതി നൽകി. തേക്കി​െൻറ വേരുൾപ്പെടെയുള്ള ഭാഗത്ത് ആയുധം ഉപയോഗിച്ച് മുറിച്ചതിന് ശേഷമാണ് രാസവസ്തു ചേർത്തതെന്ന് വീട്ടുടമ പരാതിയിൽ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.