കാട് കത്തിച്ച സംഭവത്തിന് നാലാണ്ട്; ക്രൈംബ്രാഞ്ച് അന്വേഷണം നിലച്ചു

മാനന്തവാടി: അസാധാരണ രീതിയിൽ കാടുകൾ കത്തിയമർന്ന സംഭവത്തിന് നാലാണ്ട് പിന്നിടുമ്പോൾ പ്രതികളെ പിടികൂടാനാകാതെ ക്രൈംബ്രാഞ്ച്. അന്വേഷണം ഏതാണ്ട് നിലച്ച മട്ടിലായി. 2014 മാർച്ച് 16, 17, 18, 19 തീയതികളിലാണ് തോൽപ്പെട്ടി, മുത്തങ്ങ തുടങ്ങിയ സ്ഥലങ്ങളിൽ വ്യാപക തീപിടിത്തമുണ്ടായത്. 200 ഹെക്ടറിലധികം കാടാണ് കത്തിയമർന്നത്. നൂറു കണക്കിന് ഉരഗങ്ങളും വെന്ത് ചാമ്പലായി. കസ്തൂരി രംഗൻ റിപ്പോർട്ടിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം നിലനിൽക്കെയാണ് തീപിടിത്തമുണ്ടായത്. അതുകൊണ്ടുതന്നെ മനുഷ്യനിർമിത തീപിടിത്തമാണെന്ന നിഗമനത്തിൽ വനംവകുപ്പും പൊലീസും എത്തുകയായിരുന്നു. ഇതി​െൻറ അടിസ്ഥാനത്തിൽ അന്നത്തെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. കണ്ണൂർ ക്രൈംബ്രാഞ്ച് എസ്.പിക്കായിരുന്നു അന്വേഷണ ചുമതല. ഇവർ മണ്ണി​െൻറ സാമ്പിൾ ശേഖരിക്കുകയും നിരവധി പേരെ ചോദ്യം ചെയ്യുകയും ഉണ്ടായി. സൈബർ സെല്ലി​െൻറ സഹായവും തേടിയിരുന്നു. എന്നിട്ടും പ്രതികളെക്കുറിച്ച് തുമ്പ് ലഭിച്ചില്ല. ഇതോടെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. ഇതി​െൻറ അടിസ്ഥാനത്തിൽ അന്വേഷണം അവസാനിപ്പിച്ചതായി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചതായാണ് സൂചന. പുഷ്പോത്സവത്തിനൊരുങ്ങി ബാണാസുര സാഗർ വെള്ളമുണ്ട: വിനോദസഞ്ചാരികളെ ആകർഷിക്കലും വരുമാനം വർധിപ്പിക്കലും ലക്ഷ്യമിട്ട് ബാണാസുര സാഗർ ഡാമിൽ പുഷ്പോത്സവം സംഘടിപ്പിക്കുന്നു. കെ.എസ്.ഇ.ബിക്ക് കീഴിലുള്ള ഹൈഡൽ ടൂറിസം കേന്ദ്രവും പാലക്കാട്ടുള്ള സ്വകാര്യ സംരംഭകരും ചേർന്നാണ് രണ്ടു മാസം നീണ്ടുനിൽക്കുന്ന പുഷ്പോത്സവം സംഘടിപ്പിക്കുന്നത്. മാർച്ച് 30 മുതൽ മേയ് 31 വരെ വിവിധ പരിപാടികളും നടക്കും. മൂന്നാറിൽ വർഷങ്ങളായി ഹൈഡൽ കേന്ദ്രം നടത്തുന്ന പുഷ്പോത്സവത്തി​െൻറ മാതൃകയിലാണ് പരിപാടി. പുഷ്പോത്സവത്തിന് ഭൂമി ഒരുക്കി നൽകുകയാണ് ഹൈഡൽ കേന്ദ്രം ചെയ്യുന്നത്. ഇതിനായി മൂന്നേക്കറോളം ഭൂമി ഒരുക്കി നൽകി. ഇവിടെ വിവിധതരം പൂക്കളൊരുക്കുന്നതും, അമ്യൂസ്മ​െൻറ് പാർക്ക്, സ്റ്റാളുകൾ, ഫുഡ് ഫെസ്റ്റിവൽ, വാണിജ്യ വിപണനമേള, ദിവസേനയുള്ള കലാപരിപാടികൾ, മത്സരങ്ങൾ എന്നിവ നടത്തുന്നതും ടെൻഡർ ഏറ്റെടുത്ത സ്വകാര്യ സ്ഥാപനമാണ്. പൂവുകൾ െവച്ചുപിടിപ്പിക്കുന്ന പ്രവൃത്തി ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു. പ്രവേശന ഫീസി​െൻറ നിശ്ചിത ശതമാനം ഹൈഡൽ കേന്ദ്രത്തിനും ബാക്കി തുക സ്വകാര്യ സംരംഭകർക്കുമാണ്. വേനൽ അവധിക്കാലത്ത് ഡാം സന്ദർശകരിൽ വൻ വർധനയുണ്ടാവാറുണ്ട്. ഫ്ലവർ ഷോ ആരംഭിക്കുന്നതോടെ കൂടുതൽ സഞ്ചാരികൾ എത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. ഭവന നിർമാണത്തിന് മുന്‍തൂക്കം നല്‍കി ബത്തേരി നഗരസഭ ബജറ്റ് സമ്പൂർണ കുടില്‍ രഹിത നഗരസഭയാക്കും സുല്‍ത്താന്‍ ബത്തേരി: ഭവന നിര്‍മാണത്തിന് മുന്‍തൂക്കം നല്‍കി 2018 -19 വര്‍ഷേത്തക്കുള്ള നഗരസഭ ബജറ്റ് അവതരിപ്പിച്ചു. ധനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സനും വൈസ് ചെയര്‍പേഴ്സനുമായ ജിഷ ഷാജിയാണ് ബജറ്റ് അവതരിപ്പിച്ചത്. 41,34,64,569 രൂപ വരവും 39, 56,96,764 രൂപ ചെലവും 1,77,67,805 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. 2018 -19 സാമ്പത്തിക വര്‍ഷം ബത്തേരി നഗരസഭയെ സമ്പൂർണ കുടില്‍ രഹിതമാക്കും. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പി.എം.എ.വൈ പ്രകാരവും സംസ്ഥാനാവിഷ്‌കൃത പദ്ധതിയായ ലൈഫ്മിഷൻ പ്രകാരവും പട്ടികജാതി -വര്‍ഗ പ്രത്യേക പദ്ധതി ഉള്‍പ്പെടുത്തി. ഭവനനിര്‍മാണത്തിനായി 11 കോടി 38 ലക്ഷം വകയിരുത്തി. കാരാപ്പുഴ കുടിവെള്ള പദ്ധതിക്ക് പൈപ്പ്‌ലൈന്‍ നീട്ടുന്നതിനായി ഒരുകോടിയും നഗരസഭയിലെ വിവിധ ഡിവിഷനുകളിലെ കുടിവെള്ള പദ്ധതിക്കായി 54 ലക്ഷവും വകയിരുത്തിയിട്ടുണ്ട്. ദാരിദ്ര്യ ലഘൂകരണം /സാമൂഹികക്ഷേമം അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് ഏഴ് കോടിയും ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി 13 ലക്ഷവും അംഗൻവാടികള്‍ക്ക് 4,35,000 രൂപയും എല്‍.യു.എല്‍.എം പദ്ധതിക്ക് 50 ലക്ഷം രൂപയും ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നല്‍കുന്നതിന് രണ്ട് ലക്ഷം രൂപയും ഷെല്‍ട്ടര്‍ഹോമിനായി 10 ലക്ഷം രൂപയും വകയിരുത്തി. വനിതക്ഷേമം കുടുംബശ്രീ വനിതകള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് ടെയ്ലറിങ് യൂനിറ്റ് ആരംഭിക്കുന്നതിന് 10 ലക്ഷം. ഷീ ഫ്രണ്ട്‌ലി ടോയ്ലറ്റിന് 18 ലക്ഷം. പഴവര്‍ഗൈത്ത, പയര്‍ വിത്ത് വിതരണത്തിന് ഏഴ് ലക്ഷം. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് റിവോള്‍വിങ് ഫണ്ട് നല്‍കുന്നതിന് അഞ്ച് ലക്ഷം. പട്ടികജാതി /വര്‍ഗം പട്ടികവര്‍ഗ ക്ഷേമത്തിനും കോളനികളിലെ അടിസ്ഥാന സൗകര്യ വികസനത്തിനും സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനുമായി 2.23 കോടിയും പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് 74.69 ലക്ഷവും. വിദ്യാഭ്യാസം പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തി​െൻറ ഭാഗമായി സ്മാര്‍ട്ട് ക്ലാസ്മുറികളാക്കി മാറ്റുന്നതിനും പൊതുവിദ്യാലയങ്ങളുടെ നവീകരണത്തിനും രണ്ട് കോടി. പട്ടികവര്‍ഗ വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് കലാകായിക മികവ് വർധിപ്പിക്കുന്നതിന് തിങ്കവന്ത് പദ്ധതിക്ക് 20 ലക്ഷം. ബഡ്‌സ് സ്‌കൂള്‍ ആരംഭിക്കുന്നതിന് 15 ലക്ഷം. ശുചിത്വം നഗരസഭയിലെ അഴുക്കുചാലുകളില്‍നിന്ന് മലിന ജലം പമ്പുചെയ്ത് കളയുന്നതിന് അഞ്ച് എച്ച്.പി മോട്ടോര്‍ അടങ്ങിയ ടാങ്കര്‍ ലോറി വാങ്ങുന്നതിന് 10 ലക്ഷം. ഗതാഗതം രാജീവ് ഗാന്ധി മിനി ബൈപാസി​െൻറ പൂര്‍ത്തീകരണത്തിന് 40 ലക്ഷം. ഗ്രാമീണ റോഡുകള്‍ക്കായി അഞ്ചു കോടി. പഴയ ബസ്സ്റ്റാന്‍ഡ് കവാടം നിര്‍മിക്കുന്നതിന് നാലു ലക്ഷം. മറ്റുള്ള പദ്ധതികള്‍ ഷോപ്പിങ് കോംപ്ലക്‌സ് നിർമിക്കുന്നതിന് രണ്ട് കോടി രൂപ. 65 വയസ്സിന് മുകളിലുള്ള വയോജനങ്ങള്‍ക്ക് ഇരുപതോളം കേന്ദ്രങ്ങളില്‍ ചികിത്സയും മരുന്നും സൗജന്യമായി നല്‍കുന്നതിനായി 11 ലക്ഷം. പെയിന്‍ ആൻഡ് പാലിയേറ്റിവ് സാന്ത്വനം പരിചരണത്തിന് 12 ലക്ഷം. സുസ്ഥിരം പദ്ധതിക്കായി 12 ലക്ഷം. ബജറ്റ് അവതരണയോഗത്തില്‍ നഗരസഭ ചെയര്‍മാൻ സി.കെ. സഹദേവന്‍ അധ്യക്ഷത വഹിച്ചു. എന്‍.കെ. മാത്യു, രാധാ രവീന്ദ്രന്‍, എം.കെ. സാബു, ഷിഫാനത്ത്, ആര്‍. രാജേഷ്‌കുമാര്‍, ടി. എല്‍. സാബു, എല്‍.സി. പൗലോസ്, ബാബു അബ്ദുറഹ്മാന്‍, പി.കെ. സുമതി, വത്സ ജോസ്, പി.പി. അയ്യൂബ്, എന്‍.എം. വിജയന്‍ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.