എൻ.കെ. അബൂബക്കർ മാസ്​റ്റർ അനുസ്മരണം

കൊടുവള്ളി: കെ.എ.ടി.എഫ് കൊടുവള്ളി ഉപജില്ല കമ്മിറ്റി സംഘടിപ്പിച്ച എൻ.കെ. അബൂബക്കർ മാസ്റ്റർ അനുസ്മരണ യോഗം കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ.സി. ഉസ്സയിൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ഷാജഹാൻ അലി അഹമ്മദ് അധ്യക്ഷത വഹിച്ചു. സി. അബ്ദുൽ അസീസ്, കെ.കെ. ജബ്ബാർ, കീലത്ത് അബ്ദുറഹിമാൻ, കെ. സുലൈഖ, ബഷീർ കുണ്ടായി, പി.ടി. മജീദ്, പി.വി. സലാം, മൊയ്തീൻ കുട്ടി, കെ. അബ്ദുല്ല, റാഫി ചെരച്ചോറ, കെ. ആയിഷ, കെ. ഇബ്റാഹീം, എൻ.കെ. അബൂബക്കർ, കെ. കോയ, ടി. മുഹമ്മദ്, എൻ.പി. ജാഫർ, ടി.എ. റഫീഖ് എന്നിവർ സംസാരിച്ചു. നീര്‍ത്തട സംരക്ഷണ യാത്ര കൊടുവള്ളി: ഹരിത കേരളം പദ്ധതിയുടെ ഭാഗമായി മണ്ണ് ജലസംരക്ഷണ ഉപ മിഷ​െൻറ മേല്‍നോട്ടത്തിൽ കൊടുവള്ളി നഗരസഭയിലെ ഏഴ്, എട്ട്, 10, 11, 12, 14 ഡിവിഷനുകളില്‍ നീര്‍ത്തട സംരക്ഷണ യാത്ര നടത്തി. കരീറ്റിപറമ്പ് നൂഞ്ഞികരയില്‍നിന്ന് നഗരസഭ അധ്യക്ഷ ഷരീഫ കണ്ണാടിപൊയിലി​െൻറ നേതൃത്വത്തിലാണ് സംരക്ഷണയാത്ര ആരംഭിച്ചത്. ഇരുതുള്ളിപുഴ, വിവിധ തോടുകള്‍, കുളങ്ങള്‍, പൊതുകിണറുകള്‍ തുടങ്ങിയ ജലസ്രോതസ്സുകൾ സംഘം സന്ദര്‍ശിച്ചു. യു.വി. ശാഹിദ്, പി. അനീസ്, പി.കെ. ഷബ, വിമല ഹരിദാസ്, പി. അബൂബക്കർ മാസ്റ്റര്‍, കെ. സുബൈദ, സത്യന്‍, സി.എച്ച്. ഹാബി, വി. അമാനുറഹ്മാന്‍, ടി.പി. അനിൽകുമാര്‍, കെ.കെ. ഷര്‍ബിൻ, വി.കെ. മജീദ്, എം.വി. മജീദ് എന്നിവരാണ് സംരക്ഷണ യാത്ര സംഘത്തിലുണ്ടായിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.