കോക്ലിയർ ഇംപ്ലാൻറ്​ ചെയ്​ത കുട്ടികൾക്ക്​ പ്രത്യേക പഠനം

കോഴിക്കോട്: കൊളത്തറ കാലിക്കറ്റ് ഹയർ സെക്കൻഡറി വികലാംഗ വിദ്യാലയം കോക്ലിയർ ഇംപ്ലാൻറിന് വിധേയമായ കുട്ടികൾക്കു മാത്രമായി ഒന്നാം ക്ലാസ് പഠനത്തിന് പ്രത്യേക ബാച്ച് ആരംഭിക്കുന്നു. പൂർണമായും ഒാറൽ സംവിധാനത്തിൽ മാത്രം നടക്കുന്ന ബാച്ചിലെ കുട്ടികൾക്ക് സ്പീച്ച് തെറപ്പി, സംസാരഭാഷ വികസന പരിശീലനമുണ്ടാകും. ഇതിൽ പ്രത്യേക വൈദഗ്ധ്യം നേടിയ അധ്യാപകരാണ് പരിശീലിപ്പിക്കുക. വിദ്യാഭ്യാസം പൂർണമായും സൗജന്യം. ഒരു ഡിവിഷനിൽ പരമാവധി 10 കുട്ടികൾക്കാണ് പ്രവേശനം. താൽപര്യമുള്ളവർ ഹെഡ്മാസ്റ്റർ, കാലിക്കറ്റ് ഹയർ സെക്കൻഡറി വികലാംഗ വിദ്യാലയം, കൊളത്തറ, കോഴിക്കോട്-673655 എന്ന വിലാസത്തിലോ 0495 2482931, 9847553700, 9745920225 എന്നീ ഫോൺനമ്പറുകളിലോ ബന്ധപ്പെടണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.