കോഴിക്കോട്: വിയറ്റ്നാം യുദ്ധത്തിെൻറ ഭീകരത ലോകത്തെ അറിയിച്ച 'ടെറർ ഒാഫ് വാർ' എന്ന ചരിത്ര ചിത്രം പകർത്തിയ നിക് ഉട്ടിന് കോഴിക്കോട് പൗരാവലി ഉൗഷ്മള സ്വീകരണം നൽകി. കേരള മീഡിയ അക്കാദമി, പബ്ലിക് റിലേഷൻ വകുപ്പ്, കോഴിക്കോട് പ്രസ്ക്ലബ്, നഗരസഭ, കേരള ലളിതകല അക്കാദമി, ജില്ല ടൂറിസം വകുപ്പ് എന്നിവ സംയുക്തമായാണ് സ്വീകരണം സംഘടിപ്പിച്ചത്. യുദ്ധം എന്ന ഭീകരതയെ എക്കാലവും ഒാർമപ്പെടുത്തുന്ന ചിത്രമാണ് നിക് ഉട്ടിേൻറതെന്ന് ചടങ്ങിൽ സംസാരിച്ച എം.ടി. വാസുദേവൻ നായർ പറഞ്ഞു. കോഴിക്കോടിെൻറ ഉപഹാരം നിക് ഉട്ടിനും ലോസ് ആഞ്ജലസ് ഫോേട്ടാ എഡിറ്റർ റൗൾ റോക്കും എം.ടി സമ്മാനിച്ചു. നിക് ഉട്ടിെൻറ 51 വർഷത്തെ മികച്ച ഫോേട്ടാകൾ ഉൾെപ്പടുത്തിയുള്ള പ്രദർശനവും നടന്നു. അമേരിക്ക വിയറ്റ്നാമിൽ നടത്തിയ യുദ്ധത്തിൽ നാട്ടുകാർ മരിച്ചുവീഴുന്നതു കണ്ടാണ് തെൻറ ബാല്യകാലം കടന്നു പോയയെന്ന് അദ്ദേഹം പറഞ്ഞു. മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്.ബാബു അധ്യക്ഷത വഹിച്ചു. പ്രദീപ് കുമാർ എം.എൽ.എ, എം.കെ. മുനീർ എം.എൽ.എ, എം.ജി.എസ് നാരായണൻ, മേയർ തോട്ടത്തിൽ രവീന്ദ്രൻ, പ്രസ് ക്ലബ് പ്രസിഡൻറ് എം.കെ. പ്രേമനാഥ് എന്നിവർ അദ്ദേഹത്തെ പൊന്നാട അണിയിച്ചു. എൻ.പി. രാജേന്ദ്രൻ, റൗൾ റോ എന്നിവർ സംസാരിച്ചു. കലക്ടർ യു.വി. ജോസ് സ്വാഗതവും ജില്ല ഇൻഫർമേഷൻ ഒാഫിസർ കെ.ടി. ശേഖർ നന്ദിയും പറഞ്ഞു. ഫോേട്ടാ: ab 8
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.