'വർഗീയ ഫാഷിസ്​റ്റ്​ ശക്തികളെ അധികാരത്തിൽനിന്ന്​ പുറന്തള്ളുകയാണ് അടിയന്തര കടമ'

കക്കട്ടിൽ: വർഗീയ ഫാഷിസ്റ്റ് ശക്തികളെ അധികാരത്തിൽനിന്ന് പുറന്തള്ളുകയാണ് അടിയന്തര കടമയെന്ന് സി.പി.ഐ നേതാവും മുൻ എം.എൽ.എയുമായ സത്യൻ മൊകേരി പറഞ്ഞു. രാജ്യത്തി​െൻറ ജനാധിപത്യവും മതേതരത്വവും കാത്തുസൂക്ഷിക്കാൻ ഫാഷിസ്റ്റ് ശക്തികളെ പുറന്തള്ളൽ അനിവാര്യമായിരിക്കയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൊകേരി വെടിവെപ്പി​െൻറ 70ാം വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ഇ.കെ. വിജയൻ എം.എൽ.എ, പി. പ്രസാദ്, ടി.കെ. രാജൻ, ഭാസ്കരൻ മുറവശ്ശേരി, പി. ഗവാസ്, രജീന്ദ്രൻ കപ്പള്ളി, കെ.പി. പവിത്രൻ, ടി.സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.