അംഗൻവാടി കെട്ടിടത്തിന് തറക്കല്ലിട്ടു

പാറക്കടവ്: ചെക്യാട് പഞ്ചായത്തിലെ ഉമ്മത്തൂരിൽ 144ാം നമ്പർ അംഗൻവാടിക്ക് പുത്തൻപീടികയിൽ നഫീസ സൗജന്യമായി നൽകിയ സ്ഥലത്ത് നിർമിക്കുന്ന കെട്ടിടത്തിന് തൂണേരി ബ്ലോക്ക് പ്രസിഡൻറ് സി.എച്ച്. ബാലകൃഷ്ണൻ തറക്കല്ലിട്ടു. പ്രസിഡൻറ് തൊടുവയൽ മഹമൂദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെംബർ എ. ആമിന ടീച്ചർ, ചെക്യാട് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ അഹമ്മദ് കറുവയിൽ, വാർഡ് മെംബർ ആത്തിക്ക മുഹമ്മദ്, സി.എച്ച്. ഹമീദ്, കെ.പി. മൂസ, കെ.എം. ഹംസ, എൻ. രാജഗോപാലൻ, ടി.കെ. മനോജൻ, പി.വി. അഹമ്മദ്, ടി. അലി, ടി.കെ. ഖാദർ, ടി.കെ. ഇസ്മായിൽ, വി.കെ. അബ്ദുല്ല, കെ. അനുപമ എന്നിവർ സംസാരിച്ചു ചിത്രം: Saji1: ഉമ്മത്തൂരിൽ അംഗൻവാടി കെട്ടിടത്തിന് തൂണേരി ബ്ലോക്ക് പ്രസിഡൻറ് സി.എച്ച്. ബാലകൃഷ്ണൻ തറക്കല്ലിടുന്നു ഇരുമ്പുരുക്ക് വ്യവസായശാലയിലേക്കുള്ള വഴി കല്ലുകെട്ടി തടസ്സപ്പെടുത്തി നാദാപുരം: എടച്ചേരി വെങ്കല്ലൂരിൽ പ്രവർത്തിക്കുന്ന തൂണേരി ബ്ലോക്ക് ഇരുമ്പുരുക്ക് വ്യവസായ സൊസൈറ്റിയിലേക്ക് പോകുന്ന വഴി സ്വകാര്യ വ്യക്തി തടസ്സപ്പെടുത്തിയതായി പരാതി. കാർഷിക-ഗാർഹിക ഉപകരണങ്ങൾ നിർമിക്കുന്ന വ്യവസായശാലയാണിത്. പതിറ്റാണ്ടു മുമ്പ് പ്രവർത്തനമാരംഭിച്ച സൊസൈറ്റിയിൽ നിർമിക്കുന്ന ഗുണനിലവാരമുള്ള കൊടുവാൾ, കൈക്കോട്ട്, പടന്ന, അരിവാൾ, പിക്കാസ് തുടങ്ങിയവ തേടി കണ്ണൂർ, കോഴിക്കോട് ജില്ലകളിൽനിന്ന് നിരവധി കർഷകത്തൊഴിലാളികളാണ് എടച്ചേരിയിലെ ഈ ഇരുമ്പുരുക്ക് കേന്ദ്രത്തിലെത്തുന്നത്. സൊസൈറ്റിയുടെ നടവഴി അന്യായമായി കൈവശപ്പെടുത്താനുള്ള സ്ഥല ഉടമയുടെ നീക്കത്തിനെതിരെ എടച്ചേരി വില്ലേജ് ഓഫിസിലും പഞ്ചായത്ത് അധികൃതർക്കും നേരേത്ത പരാതി നൽകിയിരുന്നെങ്കിലും ഒരു നടപടിയും അധികാരികൾ കൈക്കൊണ്ടിരുന്നില്ല. ഇതിനിടയിലാണ് സൊസൈറ്റി വഴി സ്വകാര്യ വ്യക്തി െചങ്കല്ല് ഉപയോഗിച്ച് കൂട്ടിക്കെട്ടിയത്. സ്വകാര്യ വ്യക്തിക്കെതിരെ വീണ്ടും എടച്ചേരി പൊലീസിൽ പരാതി നൽകാനൊരുങ്ങുകയാണ് സൊസൈറ്റി അധികൃതർ. പടം: nada 33 എടച്ചേരി വെങ്കല്ലൂരിലെ ഇരുമ്പുരുക്ക് വ്യവസായശാലയിലേക്കുള്ള വഴി സമീപവാസി ചെങ്കല്ല് കെട്ടി തടസ്സപ്പെടുത്തിയ നിലയിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.