സ്കൂളുകൾക്കെതിരെ കള്ളപ്രചാരണം -ഭാരതീയ വിദ്യാനികേതൻ നിയമനടപടിക്ക് സ്കൂളുകൾക്കെതിരെ കള്ളപ്രചാരണം; ഭാരതീയ വിദ്യാനികേതൻ നിയമനടപടിക്ക് കോഴിക്കോട്: പൊതുവിദ്യാഭ്യാസ സംരക്ഷണമെന്ന പേരിൽ അൺഎയ്ഡഡ് സ്കൂളുകളെ കള്ളപ്രചാരണങ്ങൾ നടത്തിയും അനധികൃത ഇടപെടലുകളിലൂെടയും രാഷ്ട്രീയ ലക്ഷ്യംവെച്ച് തകർക്കാൻ നടത്തുന്ന നീക്കങ്ങളെ ചെറുക്കണമെന്ന് വിദ്യാനികേതൻ ജില്ല സമിതി. പത്തും ഇരുപതും വർഷങ്ങളായി എൻ.െഎ.ഒ.എസ് അനുമതിയോടെ സ്റ്റഡി സെൻററുകളായി നടത്തിവരുന്ന ഇൗ വിദ്യാഭ്യാസ സ്ഥാപനങ്ങളെ തകർക്കാൻ കെ.എസ്.ടി.എ പോലുള്ള അധ്യാപക സംഘടന പ്രവർത്തകർ നടത്തുന്ന പ്രചാരവേലകളെ നിയമനടപടികളിലൂടെ നേരിടും. പ്രചാരണങ്ങളിൽ രക്ഷിതാക്കൾ കരുതിയിരിക്കണമെന്നും ഭാരതീയ വിദ്യാനികേതൻ ജില്ല സമിതി ആഹ്വാനം ചെയ്തു. സ്കൂൾ മുതലാളിമാരായ മാനേജർമാർക്ക് കോഴയും അവർ നിയമനം നൽകുന്ന അധ്യാപകർക്ക് പൊതുഖജനാവിലെ ശമ്പളവും എന്ന പൊതുവിദ്യാഭ്യാസ ആഭാസത്തെ കെ.എസ്.ടി.എ പ്രവർത്തകരും മറ്റു സംഘടനകളും പൊതുവിദ്യാഭ്യാസ സംരക്ഷണമെന്നു പറഞ്ഞ് പോറ്റിവളർത്തുന്നത് ജനങ്ങൾ തിരിച്ചറിയണമെന്നും സമിതി വ്യക്തമാക്കി. ജില്ല അധ്യക്ഷൻ പി. ശങ്കരൻ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.