കോഴിക്കോട്: ഒറ്റപ്പെടലിെൻറ തുരുത്തിൽനിന്ന് ലോക കാഴ്ചകൾ കാണാനും ദേവാലയങ്ങൾ സന്ദർശിക്കാനുമായി വയനാട് കണിയാമ്പറ്റ വൃദ്ധ-വികലാംഗ ഭവനിലെ അന്തേവാസികൾ ചുരമിറങ്ങിയെത്തി. കേരള സാമൂഹികക്ഷേമ വകുപ്പ് 1990ൽ സ്ഥാപിച്ച സ്ഥാപനത്തിലെ മുപ്പതോളം പേരും അവരെ അനുഗമിച്ച് സൂപ്രണ്ട് മോഹൻദാസ്, ജീവനക്കാരനായ ജംഷീർ എന്നിവരും ഉണ്ടായിരുന്നു. ശനിയാഴ് രാവിലെ വെള്ളിമാട്കുന്ന് ക്രിസ്ത്യൻ ദേവാലയം, കോഴിക്കോട് തളിക്ഷേത്രം, കുറ്റിച്ചിറ മിശ്കാൽ പള്ളി, കാപ്പാട് കനിവ് സ്നേഹതീരം, ബേപ്പൂർ, കോഴിക്കോട് ബീച്ച് എന്നിവിടങ്ങൾ സന്ദർശിച്ചാണ് സംഘം ചുരം കയറിയത്. ബന്ധുക്കളുണ്ടായിരുന്നിട്ടും തെരുവിലായിപ്പോയവർ, പ്രായാധിക്യവും രോഗവും കാരണം വിഷമിക്കുന്നവർ, അവിവാഹിതരായ വൃദ്ധജനങ്ങൾ തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്. 17 വർഷമായി ഈ അഭയ കേന്ദ്രത്തിലെത്തിയ പത്മനാഭൻ നായർ മുതൽ നാലു മാസം മുെമ്പത്തിയ കൃഷ്ണൻ നായർ, അന്നമ്മ, ലക്ഷ്മിയമ്മ എന്നിവരും ഇവിടത്തെ അന്തേവാസികളിൽ ചിലരാണ്. ഇവർക്കുള്ള താമസവും ഭക്ഷണവും മരുന്നും വർഷത്തിലൊരിക്കൽ ടൂറും ഉല്ലാസത്തിനുള്ള അവസരവും അതോടൊപ്പം പൂർണസ്വാതന്ത്ര്യവും നൽകുന്നുണ്ടെന്ന് സൂപ്രണ്ട് മോഹൻദാസ് പറഞ്ഞു. കോഴിക്കോട് വാട്സ്ആപ് ഗ്രൂപ്പായ, 'തെരുവിെൻറ മക്കൾ' കൂട്ടായ്മയാണ് ഇവർക്ക് കോഴിക്കോട്ട് യാത്രയിലുടനീളം സഹായിച്ചത്. സലീം വട്ടക്കിണർ, ഗുലാം ഹുസൈൻ കൊളക്കാടൻ, മലബാർ റഷീദ് എന്നിവർ നേതൃത്വം നൽകി. കാപ്പാട് കനിവ് സ്നേഹതീരം സെക്രട്ടറി ബഷീർ പാടത്തൊടി അതിഥികളെ സ്നേഹതീരം അന്തേവാസികൾക്ക് പരിചയപ്പെടുത്തി. poto kutti10.jpg കോഴിക്കോട് കാണാനെത്തിയ വയനാട് കണിയാമ്പറ്റ വൃദ്ധ-വികലാംഗ ഭവനിലെ അന്തേവാസികൾ kutti 20.jpg അന്തേവാസികൾ കടലിലിറങ്ങി ആസ്വദിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.