അരിയൂറ ഗണപതി ക്ഷേത്രം റോഡിന് നിവേദനവുമായി അടുവാട്ടിൽ പള്ളി കമ്മിറ്റി

വില്യാപ്പള്ളി: യാത്ര ദുഷ്കരമായ തകർന്നുകിടക്കുന്ന അരിയൂറ ഗണപതി ക്ഷേത്രം റോഡ് ടാർ ചെയ്ത് നവീകരിക്കുന്നതിനായി സമീപ പ്രദേശത്തെ അടുവാട്ടിൽ ജുമാമസ്ജിദ് കമ്മിറ്റി വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് അധികൃതരെ സമീപിച്ചു. ക്ഷേത്രോത്സവത്തിനെത്തിയ ഭക്തരിൽനിന്നടക്കം ശേഖരിച്ച 1001 ഒപ്പുകൾ ചേർത്തുെവച്ചാണ് പഞ്ചായത്തിനെയും കുറ്റ്യാടി മണ്ഡലം എം.എൽ.എ പാറക്കൽ അബ്ദുല്ലയെയും സമീപിച്ചിരിക്കുന്നത്. പ്രദേശത്തെ സാമൂഹിക, സാംസ്കാരിക സംഘടനയായ ജബൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബാണ് ഇത്തരത്തിലൊരു നീക്കത്തിന് മുൻകൈ എടുത്തിരിക്കുന്നത്. ക്ലബ് അംഗങ്ങൾ പള്ളി കമ്മിറ്റി ഭാരവാഹികളെ സമീപിച്ച് നിവേദനം നൽകാൻ അവസരമൊരുക്കുകയായിരുന്നു. ഉത്സവസമയത്ത് ഉയരം കയറി എത്തുന്ന ഭക്തർക്ക് സൗജന്യമായി ദാഹജലമായ ഇളനീർ നൽകി മതേതരമനസ്സുകൾക്ക് ഉണർവേകിയിരുന്നു. പള്ളി അങ്കണത്തിൽ നടന്ന ചടങ്ങിൽ പള്ളി കമ്മിറ്റി സെക്രട്ടറി അടുവാട്ടിൽ ബഷീർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ. മോഹനന് നിവേദനം സമർപ്പിച്ചു. ഇതേ ആവശ്യമുന്നയിച്ചുള്ള നിവേദനം എം.എൽ.എക്കും കൈമാറി. സൗഹൃദസദസ്സിൽ പള്ളി കമ്മിറ്റി പ്രസിഡൻറ് വടക്കയിൽ മൊയ്തീൻ, പോക്കർ ഹാജി, വള്ളിൽ ശ്രീജിത്ത്, ഷൗക്കത്ത് തുടങ്ങിയവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.