കാരാട്ടുപാറ ധർമശാസ്ത ക്ഷേത്രം; പ്രതിഷ്ഠ മഹോത്സവം ഇന്ന്

മുക്കം: കൂടരഞ്ഞി കാരാട്ടുപാറ ധർമശാസ്ത ക്ഷേത്രത്തിലെ പ്രതിഷ്ഠ മഹോത്സവം 18 മുതൽ 23 വരെ നടക്കും. ശനിയാഴ്ച ക്ഷേത്രം തന്ത്രിയെ ആചാര്യവരണം നടത്തി യജ്ഞമണ്ഡപത്തിൽ ദീപപ്രതിഷ്ഠ ഗുരുപൂജ നടന്നു. ഞായറാഴ്ച വൈകീട്ട് പോർക്കലി ഭഗവതി ക്ഷേത്രത്തിൽനിന്ന് വിഗ്രഹ ഘോഷയാത്രയും കലവറ നിറക്കലും നടക്കും. 22ന് അഞ്ചാം ദിവസം പീഠപ്രതിഷ്ഠ നടക്കും. രാത്രി ഒമ്പതിന് രാമായണം വിൽപാട്ടും തുടർന്ന് നാടകവുമുണ്ടാകും. 23ന് നടക്കുന്ന പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠക്ക് തിരുവമ്പാടി ശാന്തിമഠം ആചാര്യൻ ജ്ഞാനചൈതന്യ കാർമികത്വം വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.