1000 വിദ്യാർഥികൾക്ക്​ നീന്തൽ പരിശീലനം

മുക്കം: നഗരസഭയിലെ 1000 കുട്ടികൾക്കുള്ള നീന്തൽ പരിശീലനം വേനപ്പാറ സിമ്മിങ് പൂളിൽ തുടങ്ങി. മഴക്കാലത്ത് മലയോര മേഖലകളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം അപകടമാകുന്ന പശ്ചാത്തലത്തിലാണ് വിദ്യാർഥികൾക്ക് നീന്തൽ പരിശീലനം. മുക്കം അഗ്നിശമന സേനയിലെ ഫയർമാൻമാരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ജോർജ് എം. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ വി. കുഞ്ഞൻ അധ്യക്ഷത വഹിച്ചു. കെ. ശ്രീധരൻ, പി. പ്രശോഭ് കുമാർ, സാലി സിബി, ശ്രീദേവി എരാട്ടുമ്മേൽ, ടി.ടി. സുലൈമാൻ, സി.കെ. ബുഷ്റ, അബ്ദുൽ അസീസ്, പ്രജിത പ്രദീപ്, ജെസി രാജൻ, മുക്കം വിജയൻ, കെ.എ. രജനി, പി. പ്രസീത, ഇ.കെ. അബ്ദുസ്സലാം എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ. ചന്ദ്രൻ സ്വാഗതവും സെക്രട്ടറി എൻ.കെ. ഹരീഷ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.