അരങ്ങ് ദ്വിദിന ക്യാമ്പ്

നന്തിബസാർ: ചിങ്ങപുരം സി.കെ.ജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ മേലടി ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ നാല്, ഏഴ് ക്ലാസുകളിലെ വിദ്യാർഥികൾക്കായി ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പി​െൻറ ഔപചാരിക ഉദ്ഘാടനം സ്കൂൾ പ്രധാനാധ്യാപിക കെ. ബേബി വിനോദിനിയുടെ അധ്യക്ഷതയിൽ പന്തലായനി ബി.പി.ഒ ബൽരാജ് നിർവഹിച്ചു. ചടങ്ങിൽ ഇ. സുരേഷ് ബാബു, ഇ.കെ. അജിത്കുമാർ, കെ. സജിത് എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന വിവിധ ക്ലാസുകൾ കലേഷ്, രാഹുൽ, യു.കെ. രാഘവൻ, ജാഫർ എന്നിവർ കൈകാര്യം ചെയ്തു. ക്യാമ്പ് നാളെയും തുടരും. പാചക പഠന ക്ലാസ് നന്തിബസാർ: മൂടാടി ശ്രീനാരായൺ ലൈബ്രറിയും പതിമൂന്നാം വാർഡ്‌ വികസന സമിതിയും കോഴിക്കോട് ഗവ. പോളിടെക്നിക് സഹായത്തോടെ നടത്തിയ പാചക പഠന ക്ലാസ് മലാപ്പറമ്പ് വനിത പോളി പ്രിൻസിപ്പൽ ബീന ഉദ്ഘാടനം ചെയ്തു. പി.വി. ഗംഗാധരൻ, കുമാരൻ, കെ.എം. ചന്ദ്രൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.