ഓവുചാല്‍ നിർമാണം പാതിവഴിയില്‍ അവസാനിപ്പിക്കുന്നത് ജനത്തിനു കൂടുതല്‍ ദുരിതമാവും

ഉള്ള്യേരി: കക്കഞ്ചേരി പൂമടത്തില്‍ മുക്ക്-പാറോല്‍താഴെ റോഡില്‍ നിര്‍മിക്കുന്ന ഓവുചാലി​െൻറ പണി പാതിവഴിയില്‍ അവസാനിപ്പിക്കുന്നത് ജനത്തിനു കൂടുതല്‍ ദുരിതമാവും. ഈ റോഡു കാലങ്ങളായി മഴക്കാലത്ത് വെള്ളം കെട്ടിക്കിടക്കുന്നത് മൂലം കാല്‍നടയാത്ര പോലും ദുഷ്കരമായ അവസ്ഥയായിരുന്നു. ഏറെക്കാലത്തെ കാത്തിരിപ്പിനുശേഷമാണ്‌ ഇവിടെ ഓവുചാല്‍ നിർമാണം തുടങ്ങിയിരിക്കുന്നത്. എന്നാല്‍, ഇപ്പോള്‍ നടന്നുവരുന്ന നിർമാണപ്രവൃത്തി പ്രദേശത്തെ കൈത്തോടിനു 50 മീറ്റര്‍ അകലെ അവസാനിക്കുന്ന രീതിയിലാണ് എസ്റ്റിമേറ്റ് തയാറാക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ വെള്ളം തോടിലേക്ക് ഒഴുകിപ്പോവാതെ റോഡില്‍ തന്നെ കെട്ടിക്കിടക്കുന്ന സാഹചര്യമുണ്ടാവുമെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. ശക്തമായ നീരൊഴുക്കുള്ള പ്രദേശമാണിത്. നിലവില്‍ നിര്‍മാണപ്രവൃത്തി പാറോല്‍താഴെ ഭാഗത്തുള്ള കൈത്തോടുമായി ബന്ധിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. കക്കഞ്ചേരി ഗവ. യു.പി സ്കൂൾ, പാറോള്‍ ക്ഷേത്രം എന്നിവിടങ്ങളിലേക്കുള്ള റോഡുകൂടിയാണിത്. കഴിഞ്ഞദിവസം പെയ്ത മഴയില്‍ റോഡ് പൂർണമായും വെള്ളത്തിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.