മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ അമ്മയും കാമുകനും അറസ്​റ്റിൽ

അത്തോളി: മക്കളെ ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടിയ അമ്മയും കാമുകനും അറസ്റ്റിൽ. മാമ്പൊയിൽ സ്വദേശിയുടെ ഭാര്യ സ്മിതയും (32) അയൽവാസി പ്രഭീഷുമാണ് (36) പെരുവണ്ണാമൂഴിയിലെ ബന്ധുവീട്ടിൽ അറസ്റ്റിലായത്. മാർച്ച് ഒന്നു മുതൽ ഇവരെ കണാനില്ലായിരുന്നു. സ്മിതയുടെ ഭർത്താവി​െൻറ പരാതി പ്രകാരമാണ് കേസെടുത്തത്. അത്തോളി എസ്.ഐ രവീന്ദ്രൻ കൊമ്പിലാട്, എസ്.സി.പി.ഒമാരായ മുനീർ, വിനോദ്, സിന്ധു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പേരാമ്പ്ര കോടതി ഇവരെ റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.