ശുചീകരണ തൊഴിലാളി സമരത്തിന്​ ഐക്യദാർഢ്യം

കോഴിക്കോട്: മെഡിക്കൽ കോളജ് ശുചീകരണ തൊഴിലാളികൾ കലക്ടറേറ്റിന് മുന്നിൽ 19 ദിവസമായി നടത്തിവരുന്ന അനിശ്ചിതകാല സത്യഗ്രഹ സമരത്തിന് വെൽഫെയർ പാർട്ടിയുടെ ഐക്യദാർഢ്യം. പാവപ്പെട്ട തൊഴിലാളികളുടെ ആവശ്യങ്ങൾ പരിഗണിക്കാതെയുള്ള സർക്കാർ നിലപാട് തിരുത്തണമെന്നും വിഷയത്തിൽ സർക്കാർ ഇടപെട്ട് പരിഹാരം കാണണമെന്നും ഐക്യദാർഢ്യ പ്രകടനം ഉദ്ഘാടനം ചെയ്ത വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് അസ്‌ലം ചെറുവാടി ആവശ്യപ്പെട്ടു. എ.പി. വേലായുധൻ, ടി.കെ. മാധവൻ, സുബൈദ കക്കോടി, മജീദ് മൂഴിക്കൽ, ശംസുദ്ദീൻ വടകര എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.